ഇരിങ്ങാലക്കുടയില്‍ പൊതുഗതാഗത ജനകീയ സദസ് 31ന്: മന്ത്രി ഡോ. ബിന്ദു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മണ്ഡലത്തിലെ പൊതുഗതാഗത സംവിധാനം കൂടുതല്‍ മെച്ചമാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ സമാഹരിക്കാന്‍ ആഗസ്ത് 31 ന് ശനിയാഴ്ച ജനകീയ സദസ് ചേരുമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. വൈകീട്ട് മൂന്നുമണിക്ക് ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലാണ് സദസ് മന്ത്രി അറിയിച്ചു. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജനകീയ സദസില്‍ മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് ഭരണസമിതി അധ്യക്ഷന്മാര്, ജനപ്രതിന്ധികള്‍, മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ്, കെഎസ്ആര്‍ടിസി എന്നിവയിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷയായിരിക്കും. പൊതുപ്രവര്‍ത്തകര്‍, റസിഡന്‍സ് അസോസിയേഷന് പ്രവര്‍ത്തകര്‍ക്ക് സദസില്‍ പങ്കാളികളായി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കാമെന്ന് മന്ത്രി പറഞ്ഞു. നിര്‍ദ്ദേശങ്ങള്‍ സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്, ഇരിങ്ങാലക്കുട എന്ന വിലാസത്തിലോ നല്‍കണം.