ലൈറ്റ്, പന്തല്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് ക്ഷേമ പെന്ഷന് അനുവദിക്കണം: ലൈറ്റ് ആന്റ് സൗണ്ട് വെല്‍ഫെയര്‍ അസോസ്സിയേഷന്
ഇരിങ്ങാലക്കുട: ലൈറ്റ് ആന്റ് പന്തല്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് സ്വതന്ത്ര്യക്ഷേമപെന്ഷന് അനുവദിക്കണമെന്ന് ഇരിങ്ങാലക്കുടയില്‍ നടന്ന ലൈറ്റ് ആന്റ് സൗണ്ട് വെല്‍ഫെയര്‍ അസോസ്സിയേഷന് ഓഫ് കേരള തൃശൂര്‍ ജില്ലാ സമ്മേളനം. ടൗണ്‍ ഹാളില്‍ ആരംഭിച്ച സമ്മേളനം ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സാബു സി എല്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറര്‍ പി എം എച്ച് ഇഖ്ബാല്‍, ഭാരവാഹികളായ കെ എ വേണുഗോപാല്‍, ബാബു മാവേലിക്കര, അജയന് തിരുവനന്തപുരം, അനില്‍കുമാര്‍ പത്തനംതിട്ട എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി എസ് വേണു സ്വാഗതവും ജില്ലാ ട്രഷറര്‍ പി സി ഹൈദ്രോസ് നന്ദിയും പറഞ്ഞു. വൈകീട്ട് പ്രകടനത്തെ തുടര്‍ന്ന് നടന്ന പൊതു സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര് ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സാബു സി എല്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി റഹീം കുഴിപ്പുറം, കൂടല്‍ മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ സി കെ ഗോപി ,റാഫി ഫിനിക്സ്, ടി എസ് എസ് ബാവ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വിദ്യാധരന് മാസ്റ്റര്‍, ആന്‍സി സോജന് , സാജ് സുരേഷ്, നെജു ഫെര്‍ഫെക്ട്, സലീഷ് നനദുര്ഗ്ഗ എന്നിവരെ സംസ്ഥാന പ്രസിഡന്റ് തമ്പി നാഷണല്‍ ആദരിച്ചു. സ്വാഗത സംഘം ചെയര്മാന് കെ ടി ചന്ദ്രന് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ മെല്വിന് തോമസ് നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി ചേര്‍ന്ന സാംസ്കാരിക സമ്മേളനം സനീഷ്കുമാര് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ വോയ്സ് അധ്യക്ഷത വഹിച്ചു.
സമ്മേളനത്തിന് മുമ്പ് എട്ട് മേഖലകളില്‍നിന്ന് അലങ്കരിച്ച വാഹനങ്ങളില്‍ വിളംബരവാഹനജാഥ നടന്നു. ടൗണ്‍ ഹാള്‍ അങ്കണത്തില്‍ ജില്ലാ പ്രസിഡന്റ് സി.എല്‍. സാബു പതാക ഉയര്‍ത്തി. നഗരത്തിലെ വൈദ്യുതിദീപാലങ്കാരത്തിന്റെ സ്വിച്ചോണ്‍ ഇരിങ്ങാലക്കുട എസ്.എച്ച്.ഒ. അനീഷ്കരീം നിര്‍വഹിച്ചു.