വര്‍ക്ക് ഷോപ്പില്‍ നിന്നും മൊബൈല്‍ ഫോണും, പണവും, എ.ടി.എം കാര്‍ഡും മോഷ്ടിച്ചു; ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍

നെല്സന് കോര്‍വ.
ഇരിങ്ങാലക്കുട: മാപ്രാണത്ത് വര്‍ക്ക് ഷോപ്പില്‍ നിന്നും മൊബൈല്‍ ഫോണും 7500 രൂപയും എടിഎം കാര്‍ഡും മോഷ്ടിച്ച സംഭവത്തില്‍ ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍. ജാര്‍ഖണ്ഡ്, റാഞ്ചി, ജാംഖുന സ്വദേശി നെല്സന് കോര്‍വ (35 ) യെയാണ് അറസ്റ്റ് ചെയ്തത്. ആറാട്ടുപുഴ മടപ്പാട് വീട്ടില്‍ സലീഷിന്റെ ഉടമസ്ഥതയിലുള്ള കാര്‍ വര്‍ക്ക് ഷോപ്പിലാണ് മോഷണം നടന്നത്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ.ജെ. ജിനേഷ്, സബ്ബ് ഇന്‍സ്പെക്ടര്‍ സതീഷ്, ജിഎസ് സിപിഒമാരായ കെ.എസ്. അര്ജുന്, ജോവിന് ജോയ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.