കൂടല്‍മാണിക്യ ദേവസ്വത്തിന്റെ കീഴിലുള്ള ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രവസ്തുക്കള്‍ സുരക്ഷിതമാണോ എന്ന് പരിശോധിക്കണം- കേരള കോണ്‍ഗ്രസ്

ഇരിങ്ങാലക്കുടയില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലതല നേതൃസംഗമം ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരളത്തിലെ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ഗുരുവായൂര്‍ എന്നീ ദേവസ്വം ബോര്‍ഡുകളോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ ദേവസ്വം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ഭരണത്തില്‍ കീഴിലുള്ള ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കൂടല്‍മാണിക്യസ്വാമിയുടെ വകയായിട്ടുള്ള വിലപിടിപ്പുള്ള എല്ലാ സ്വത്തുക്കളും ദേവസ്വം ഭരണത്തില്‍ സുരക്ഷിതമാണോ എന്ന് ഭക്തജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് കേരള കോണ്‍ഗ്രസ് നേതൃസംഗമം കുറ്റപ്പെടുത്തി.
കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക വ്യക്തികളും ഈശ്വരവിശ്വാസികള്‍ അല്ല എന്ന് ജനങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ കൂടല്‍മാണിക്യസ്വാമിയുടെ സുരക്ഷിതമായ പരിപാലനത്തിന് ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ ആ നിലയ്ക്കും ജനങ്ങളുടെ ആശങ്ക സ്വാഭാവികമാണ്. കഴിഞ്ഞ ഏഴ് വര്‍ഷമായി ക്ഷേത്രങ്ങളിലെ വരവ് – ചെലവ് കണക്കുകളെ സംബന്ധിച്ചുള്ള ഓഡിറ്റ് നടക്കാറില്ലെന്നും പരക്കെ ആക്ഷേപമുണ്ട്.
കൂടല്‍മാണിക്യ ക്ഷേത്രത്തിലെ സ്വത്തുക്കളുടെ അവസ്ഥയെക്കുറിച്ച് ആവശ്യമായ പരിശോധന നടത്തി യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങളെ അറിയിക്കണമെന്നും കേരള കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുടയില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് നിയോജക മണ്ഡല തല നേതൃസംഗമം ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി.
ഭാരവാഹികളായ സേതുമാധവന് പറയം വളപ്പില്‍, സിജോയ് തോമസ്, പിടി. ജോര്‍ജ്ജ്, സതീഷ് കാട്ടൂര്‍, മാഗി വിന്‍സെന്റ്, അഡ്വ. ഷൈനി ജോജോ, അജിത സദാ നന്ദന്, ഫെനി എബിന്, തുഷാര ഷിജിന്, എം.എസ്. ശ്രീധരന്, എ.കെ. ജോസ്, എബിന് വെള്ളാനിക്കാരന്‍, ലാസര്‍ കോച്ചേരി, ജോസ് ജി. തട്ടില്‍, ശിവരാമന് പടിയൂര്‍, ഫിലിപ്പ് ഓളാട്ടുപുറം, നൈജു ജോസഫ് ഊക്കന്‍, അഷ്റഫ് പാലിയത്താഴത്ത്, എന്‍.ഡി. പോള്‍, എ.ഡി. ഫ്രാന്‍സിസ്, ജോമോന് ജോണ്സന്, ജോണ്സന് കോക്കാട്ട്, വിനോദ് എടക്കുളം, അനില്‍ ചന്ദ്രന് കാറളം,
മോഹനന് ചേരയ്ക്കല്‍, ജയന് പനോക്കില്‍, കെ.ഒ. ലോനപ്പന്, അനിലന്‍ പൊഴേക്കടവില്‍, തോമസ് ഇല്ലിയ്ക്കല്‍, പോള്‍ ഇല്ലിയ്ക്കല്‍, കെ.ി. അരവിന്ദാക്ഷന് സിന്റോ മാത്യു, ടോബി തെക്കൂടന്‍,ബാബു ഏറാട്ട്, റോഷന്‍ലാല്‍, സി.ആര്. മണികണ്ഠന്, ജോബി മംഗലന്‍, ജോജോ മാടവന, ഷീല ഡേവിസ്, ബാബു ഏറാട്ട്, ജോര്‍ജ്ജ് ഊക്കന്‍, ജോര്‍ജ്ജ് കുറ്റിക്കാടന്‍, ബിജോയ് ചിറയത്ത്, ജിസ്മോന് ജോസഫ്, ഷീല ജോയ്, ലില്ലി തോമസ്, ജോയ് പടമാടന്, സി.ബി. മുജീബ്, ഷക്കീര്‍ മങ്കാട്ടില്‍, ആന്റോ ഐനിക്കല്‍, ഷമീര്‍ മങ്കാട്ടില്‍, ആന്റോണ്‍ പറോക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.