മയക്കുമരുന്ന് കുറ്റവാളികളില്‍ നിന്ന് വാഹനങ്ങളും സ്വത്തു വകകളും കണ്ടുകെട്ടാന്‍ ഉത്തരവായി
ദീപക്, താരിസ്, ആഷ്ലിന്.
ഇരിങ്ങാലക്കുട: മയക്കുമരുന്ന് കുറ്റവാളികളില്‍ നിന്ന് വാഹനങ്ങളും ബാങ്ക് അക്കൗണ്ടുകളും ഉള്‍പ്പെടെ 23,88,500 രൂപ (ഇരുപത്തിമൂന്ന് ലക്ഷത്തി എണ്‍പത്തിയെണ്ണായിരത്തി അഞ്ഞൂറ്) രൂപയുടെ സ്വത്തുവകകള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ ഉത്തരവായി. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ചെന്നൈയിലുള്ള കോംപിറ്റന്റ് അഥോറിറ്റിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
തൃശൂര്‍ റൂറല്‍ ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ഉത്തരവ് ലഭിക്കുന്നത്. എന്‍ഡിപിഎസ് നിയമ പ്രകാരം മയക്കുമരുന്നുകളുടെയും സൈക്കോട്രോപ്പിക് പദാര്‍ത്ഥങ്ങളുടെയും വില്പനയിലൂടെ അനധികൃതമായി സ്വായത്തകമാക്കിയ സ്വത്തു വകകളാണ് കണ്ട് കെട്ടുന്നത്. എന്‍ഡിപിഎസ് പ്രകാരം പത്ത് വര്‍ഷമോ അതില്‍ കൂടുതലോ കാലത്തേക്ക് തടവ് ശിക്ഷ ലഭിച്ച പ്രതികള്‍, പത്ത് വര്‍ഷമോ അതില്‍ കൂടുതലോ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍, പ്രതികളുടെ ബന്ധുക്കള്‍, സഹായികള്‍, അത്തരം സ്വത്തു വകകള്‍ നിലവില്‍ കൈവശം വച്ചിരിക്കുന്ന വ്യക്തികള്‍ എന്നിവരുടെ സ്വത്ത് വകകളാണ് ഈ നിയപ്രകാരം കണ്ടു കെട്ടുവാന്‍ സാധിക്കുന്നത്.
ഈവാര്ഷം മെയ് മാസം മൂന്നിന് കൊടകര പോലീസ് സ്റ്റേഷന് പരിധിയില്‍ വച്ച് 180 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസിലെ പ്രതിയായ ഡാര്‍ക്ക് മെര്‍ച്ചന്റ് എന്നറിയപ്പെടുന്ന ഇരിങ്ങാലക്കുട നടവരമ്പ് കല്ലംകുന്ന് സ്വദേശി ദീപക് (30 ), മെയ് 23 ന് പുതുക്കാട് പോലീസ് സ്റ്റേഷന് പരിധിയില്‍ വച്ച് 125 കി.ലോ. കഞ്ചാവ് പിടിച്ചെടുത്ത കേസിലെ പ്രതികളായ എറണാംകുളം ആലുവ മാമ്പ്ര സ്വദേശി പള്ളത്ത് വീട്ടില്‍ താരിസ് (36), എറണാംകുളം ആലുവ മാമ്പ്ര സ്വദേശി ചീനിവിള വീട്ടില്‍ ആഷ്ലിന് (25) എന്നിവരുടെ സ്വത്ത് വകകളാണ് കണ്ടു കെട്ടുന്നത്. ദീപകിന്റെ ചാലക്കുടിയിലുള്ള ബാങ്ക് അക്കൗണ്ടിലുള്ള 110650 (ഒരു ലക്ഷത്തി പതിനായിരത്തി അറുനൂറ്റി അമ്പത്) രൂപയാണ് കണ്ട് കെട്ടുന്നത്.
താരിസിന്റെ 2325000 (ഇരുപത്തി മൂന്ന് ലക്ഷത്തി ഇരുപത്തി അയ്യായിരം) രൂപ വില വരുന്ന ടാറ്റ കമ്പനിയുടെ ലോറി 58000 (അമ്പത്തിയെട്ടായിരം) രൂപ വില വരുന്ന കാര്‍ എന്നിവയാണ് കണ്ട് കെട്ടുന്നത്. ആഷ്ലിന്റെ 5500 രൂപ വില വരുന്ന സ്കൂട്ടറാണ് കണ്ട് കെട്ടുന്നത്.
ദീപക് ഇിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധി ഹാഷിഷ് ഓയിലുമായി അറസ്റ്റിലായ കേസിലും പ്രതിയാണ്.
താരിസ് ആലുവയില്‍ ഒരാളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും ബാംഗ്ലൂരില്‍ നിന്നും മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്ന കാര്‍ യാത്രികരെ ചാലക്കുടി മേല്‍പ്പാലത്തില്‍ നിന്നും കുഴല്‍പ്പണക്കടത്ത് സംഘമെന്ന് തെറ്റിദ്ധരിച്ച് കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയി മൃഗീയമായി മര്‍ദ്ദിച്ച് വഴിയിലുപേക്ഷിച്ച കേസുള്‍പ്പടെ പതിനാറോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഈ കേസില്‍ താരിസിന്റെ കൂട്ടുപ്രതിയാണ് ആഷ്ലിന്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ന്റെ നേതൃത്വത്തില്‍ ഡിസിബി ഡിവൈഎസ്പി എം ഉല്ലാസ് കുമാര്‍, പുതുക്കാട് പോലീസ് സ്റ്റേഷന് എസ്എച്ച്ഒ ആദം ഖാന്, കൊടകര എസ്എച്ച്ഒ പി.കെ. ദാസ് എന്നിവരാണ് നടപടികള്‍ പ്രധാന പങ്ക് വഹിച്ചത്.

കിണറുകളിലെ രാസമാലിന്യം; പഞ്ചായത്താഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് കര്‍ത്തവ്യ ശ്രേഷ്ഠ അവാര്‍ഡ് സമ്മാനിച്ചു
കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ നവീകരിച്ച കാര്‍ഡിയാക് കാത്ത് ലാബ് അടക്കമുള്ള സമ്പൂര്‍ണ്ണ ഹൃദ്രോഗ വിഭാഗം ഉദ്ഘാടനം ചെയ്തു
സ്നേഹസ്പര്‍ശം പദ്ധതി രണ്ടാം ഘട്ടം ഉദ്ഘാടനം
ഇരിങ്ങാലക്കുടയിലെ നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല: സിപിഐ
കാട്ടൂര്‍ പഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു