കാറളം പഞ്ചായത്തില്‍ വെറ്റിനറി ആശുപത്രിയുടെ നിര്‍മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു

കാറളം പഞ്ചായത്തില്‍ വെറ്റിനറി ആശുപത്രിയുടെ നിര്‍മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
കാറളം: ഇരിങ്ങാലക്കുട നിയോജക മണ്ഡലം ആസ്തി വികസന ഫണ്ട് 50 ലക്ഷം രൂപ വകയിരുത്തി കാറളം പഞ്ചായത്തില്‍ വെറ്റിനറി ആശുപത്രിയുടെ നിര്‍മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ടി.എസ്. ശശികുമാര്‍, ജില്ലാപഞ്ചായത്ത് ഡിവിഷന് മെമ്പര്‍ ഷീല അജയഘോഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ മാലാന്ത്ര, ബ്ലോക്ക് ഡിവിഷന് മെമ്പര്‍ മോഹനന് വലിയാട്ടില്‍, പഞ്ചായത്ത് വികസന ചെയര്മാന് അമ്പിളി റെനില്‍, ക്ഷേമകാര്യ ചെയര്മാന് ജഗജി കായംപുറത്ത്, മെമ്പര്‍മാരായ സീമ പ്രേം രാജ്, ജ്യോതിപ്രകാശ്, വൃന്ദ അജിത്കുമാര്‍, ബ്ലോക്ക് അസിസ്റ്റന്റ് എന്‍ജിനീയര്‍ ഗീത, വെറ്റിനറി ഡോക്ടര്‍ ജോണ്സന് എന്നിവര്‍ സംസാരിച്ചു.