പൂതനാമോക്ഷം ചമയങ്ങളില്ലാതെ ഇന്ന് അവതരിപ്പിക്കുന്നു
കപില വേണു.
ഇരിങ്ങാലക്കുട: നടനകൈരളിയില്‍ നടന്നു വരുന്ന നവരസ സാധനശില്പ്പശാല യോടനുബന്ധിച്ചു കപില വേണു പൂതനാമോക്ഷം നങ്ങ്യാര്‍കൂത്ത് ഇന്ന് വൈകുന്നേരം ആറ് മണിക്ക് അവതരിപ്പിക്കുന്നു. നങ്ങ്യാര്‍കൂത്ത് എന്ന അഭിനയകലയുടെ പുനരുജ്ജീവന കാലഘട്ടത്തില്‍ നാലു പതിറ്റാണ്ടിനു മുമ്പ് നാട്യാചാര്യന് അമ്മന്നൂര്‍ മാധവ ചാക്യാരാണ് നങ്ങ്യാര്‍കൂത്തില്‍ പൂതനാമോക്ഷം ചിട്ടപ്പെടുത്തിയത്. കൊടുങ്ങല്ലൂര്‍ കളരിയില്‍ ഭാഗവതര്‍ കുഞ്ഞുണ്ണി തമ്പുരാന്റെ കീഴില്‍ അദ്ദേഹം അഭ്യസിച്ച നേത്രാഭിനയവും പ്രത്യേകിച്ചും മരണത്തിന്റെ സ്വരവായുവും ഒക്കെ ഉള്‍ക്കൊണ്ട് ചിട്ടപ്പെടുത്തിയിട്ടുള്ള പൂതനാമോക്ഷം പില്ക്കാലത്ത് ഏറെ ശ്രദ്ധേയമായി. അഭിനയം പൂര്‍ണരൂപത്തില്‍ പ്രകടമാക്കുവാന്‍ ചമയങ്ങളില്ലാതെയാണിത് അവതരിപ്പിക്കുക. കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന് എന്നിവര്‍ മിഴാവിലും കലാനിലയം ഉണ്ണികൃഷ്ണന് ഇടക്കയിലും സരിത കൃഷ്ണകുമാര്‍ താളത്തിലും പശ്ചാതല മേളം നല്‍കും. ശാസ്ത്രീയ അഭിനയത്തിലെ കൊടുങ്ങല്ലൂര്‍ കളരിയുടെ സംഭാവനകളെ കുറിച്ച് വേണുജി ആമുഖ പ്രഭാഷണം നിര്‍വഹിക്കും.

കിണറുകളിലെ രാസമാലിന്യം; പഞ്ചായത്താഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് കര്‍ത്തവ്യ ശ്രേഷ്ഠ അവാര്‍ഡ് സമ്മാനിച്ചു
കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ നവീകരിച്ച കാര്‍ഡിയാക് കാത്ത് ലാബ് അടക്കമുള്ള സമ്പൂര്‍ണ്ണ ഹൃദ്രോഗ വിഭാഗം ഉദ്ഘാടനം ചെയ്തു
സ്നേഹസ്പര്‍ശം പദ്ധതി രണ്ടാം ഘട്ടം ഉദ്ഘാടനം
ഇരിങ്ങാലക്കുടയിലെ നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല: സിപിഐ
കാട്ടൂര്‍ പഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു