കര്‍ഷക വിരുദ്ധകേന്ദ്ര നിയമം കേരളത്തില്‍ നടപ്പിലാക്കരുത്: അഡ്വ. തോമസ് ഉണ്ണിയാടന്
ഇരിങ്ങാലക്കുട: കാര്‍ഷിക വിഷയങ്ങളില്‍ നിയമം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു അധികാരം ഉണ്ടെന്നും കര്‍ഷകവിരുദ്ധകേന്ദ്ര നിയമം കേരളത്തില്‍ നടപ്പിലാക്കരുതെന്നും മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്. കാര്‍ഷികമേഖല കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്നും ഇന്ത്യന്‍ ജനതയുടെ നിലനില്പിനു വേണ്ടി നടത്തുന്ന സമരമാണ് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരമെന്നും അദ്ദേഹം പറഞ്ഞു. കര്ഷകസമരത്തിനു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കേരളാ കോണ്‍ഗ്രസ് എം ജോസഫ് വിഭാഗം ഇരിങ്ങാലക്കുടയില്‍ നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്തക്കുന്നില്‍ നിന്നു ആരംഭിച്ച പ്രകടനം കുട്ടംകുളം പരിസരത്തു സമാപിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്മാന് പി.ടി. ജോര്‍ജ്, കൗണ്‍സിലര്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, മിനി മോഹന്‍ദാസ്, ജോസ് ചെമ്പകശേരി, സിജോയ് തോമസ്, സേതുമാധവന്, കെ. സതീഷ്, അഡ്വ. ഷൈനി ജോജോ, ശിവരാമന് കൊല്ലംപറമ്പില്‍, ദീപക് അയ്യഞ്ചിറ, തുഷാര, വിനോജ്, നോബിള്‍, ഫിലിപ്പ്, ഡെന്നിസ്, ജോര്‍ജ് പട്ടണപറമ്പില്, ജോയ്സി, ബീന എന്നിവര്‍ പ്രസംഗിച്ചു.