സഹകരണ സമാശ്വാസ ചികിത്സാ സഹായം വിതരണം ചെയ്തു
പുല്ലൂര്‍: സര്‍വീസ് സഹകരണ ബാങ്കില്‍ സഹകരണ സമാശ്വാസ ചികിത്സാ സഹായ വിതരണം ചെയ്തു. സഹകരണ വകുപ്പിന്റെ സഹകരണ സമാശ്വാസ ഫണ്ടില്‍ നിന്നും ചികിത്സാ സഹായധനമായി ലഭിച്ച അഞ്ചു ലക്ഷം രൂപയോളം നിര്‍ധനരായിട്ടുള്ള രോഗികള്‍ക്കു വിതരണം ചെയ്തു. പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സഹകരണ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സഹകരണ സമാശ്വാസ ഫണ്ട് വിതരണോദ്ഘാടനം മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്‍മാനും മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.വി. രാജേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സി. ഗംഗാധരന്, ഭരണസമിതി അംഗങ്ങളായ എന്‍.കെ. കൃഷ്ണന്, പഞ്ചായത്ത് വൈസ് പ്രസിഡന്റും ഭരണസമിതി അംഗവുമായ ഷീല ജയരാജ്, തോമസ് കാട്ടൂക്കാരന്‍, ഐ.എന്‍. രവീന്ദ്രന്, അനൂപ് പായമ്മല്‍, എം.സി. അനീഷ്, സുജാത മുരളി, വാസന്തി അനില്‍കുമാര്‍, സെക്രട്ടറി സി.എസ്. സപ്ന എന്നിവര്‍ പ്രസംഗിച്ചു.