അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജ്യോതിസ് കോളജിലെ വിദ്യാര്‍ഥിനികള്‍ക്കായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ജ്യോതിസ് കോളജില്‍ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റും ജ്യോതിസ് കോളജ് ചെയര്‍മാനുമായ ജോസ് ജെ. ചിറ്റിലപ്പിള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. എ.എം. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥിനികളില്‍ നിന്നും തെരഞ്ഞെടുത്ത ആക്ടിംഗ് പ്രിന്‍സിപ്പല്‍ അഭിരാമി കേക്ക് മുറിച്ചു കൊണ്ട് പരിപാടികള്‍ ആരംഭിച്ചു. അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ സി.കെ. കുമാര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ബിജു പൗലോസ്, എം.എ. ഹുസൈന്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പ്രിയ ബൈജു, വിദ്യാര്‍ഥി പ്രതിനിധി ബെന്‍ റോസ്, മിന്റു സുഗതന് എന്നിവര്‍ പ്രസംഗിച്ചു. കോളജിലെ മുഴുവന്‍ ക്ലാസുകളും എംകോം വിദ്യാര്‍ഥിനികളായ ജസ്ന, ഐശ്വര്യ, കാവ്യ, ജഫീന, ലെറ്റീഷ്യ, ബെന്‍ റോസ്, സാന്ദ്ര സംഗീത, ജീന, ഡെല്ജിമോള് എന്നീ വിദ്യാര്‍ത്ഥിനികളാണ് കൈകാര്യം ചെയ്തത്. വിദ്യാര്‍ഥിനികളുടെ നേതൃത്വത്തില്‍ ചുമര്‍ചിത്രം ഒരുക്കുകയും എഫ്എം റേഡിയോ സംഘടിപ്പിക്കുകയും സ്ത്രീധനത്തിനെതിരെയും സ്ത്രീകള്‍ക്കെതിരെയുമുള്ള അതിക്രമങ്ങള്‍ക്കെതിരെയും സ്ത്രീകള്‍ വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളെ കുറിച്ചും ലഹരി ഉപയോഗത്തിനെതിരെയും ജോലി ലഭിച്ചതിനു ശേഷം സ്ത്രീകള്‍ക്ക് വിവാഹം എന്ന ആശയത്തെ കുറിച്ചും എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളില്‍ വിദ്യാര്‍ഥിനികള്‍ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കുകയും അതിനെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ഥിനികളായ ആര്.എസ്. കാര്‍ത്തിക, നിയ കൃഷ്ണ എന്നിവരാണു കോളജ് ഓഫീസ് കൈകാര്യം ചെയ്തിരുന്നത്. വിദ്യാര്‍ഥിനികള്‍ക്കു കോളജിലെ ചുമരില്‍ ഓട്ടോഗ്രാഫ് രേഖപ്പെടുത്താനുള്ള അവസരവും നല്‍കിയിരുന്നു. നറുക്കെടുപ്പിലൂടെ ജ്യോതിസ് വുമന്‍ ആയി മിന്റു സുഗതനെ തെരഞ്ഞെടുത്തു.