താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയത്തില്‍ തിരുനാള്‍ മെയ് രണ്ട്, മൂന്ന്, നാല് തിയതികളില്‍
താഴെക്കാട്: താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയത്തിലെ തിരുനാള്‍ മേയ് രണ്ട്, മൂന്ന്, നാലു തീയതികളിലായി ആഘോഷിക്കും. നാളെ ഉച്ചതിരിഞ്ഞു 4.30 നു ആര്‍ച്ച് പ്രീസ്റ്റ് ഫാ. ലാസര്‍ കുറ്റിക്കാടന്റെ മുഖ്യകാര്‍മികത്വത്തില്‍ ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച, തിരുനാള്‍ കൊടിയേറ്റം, ദിവ്യബലി, നൊവേന, പ്രദക്ഷിണം എന്നിവ ഉണ്ടാകും. മേയ് ഒന്നിനു വൈകീട്ട് 6.30 നുു വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുസന്നിധിയിലേക്ക് ആഘോഷമായ തിരുസ്വരൂപാരോഹണം, ഏഴിനു ലൈറ്റ് സ്വിച്ച് ഓണ്‍ കര്‍മം എന്നിവ നടക്കും. മേയ് രണ്ടിനു രാവിലെ 5.45 നു ദിവ്യബലി, 6.30 നു ദിവ്യബലി, തിരുസ്വരൂപങ്ങള്‍ ഏഴുന്നള്ളിപ്പിനായി ഇറക്കല്‍, വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കല്‍, ഉച്ചതിരിഞ്ഞ് 5.30 നു ദിവ്യബലി, നൊവേന, രൂപ വഹിച്ചുള്ള പള്ളിചുറ്റി പ്രദക്ഷിണം, രാത്രി 10 നു അമ്പ് സമാപനം, തുടര്‍ന്ന് വര്‍ണമഴ എന്നിവ ഉണ്ടാകും. തിരുനാള്‍ ദിനമായ മേയ് മൂന്നിനു രാവിലെ ആറ്, ഏഴ്, എട്ട്, ഒമ്പതു സമയങ്ങളില്‍ ദിവ്യബലി, 10.30 നു ഫാ. ടോബി പുളിക്കാശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി എന്നിവ ഉണ്ടാകും. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ തിരുനാള്‍ സന്ദേശം നല്‍കും. ഉച്ചതിരിഞ്ഞ് 3.30 നു ദിവ്യബലി, ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം, തുടര്‍ന്ന് വര്‍ണമഴ എന്നിവ നടക്കും. മേയ് നാലിനു വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുനാളായി ആഘോഷിക്കും. തിരുനാളിന്റെ ഭാഗമായി രാവിലെ ആറ്, ഏഴ്, എട്ട്, ഒമ്പതു സമയങ്ങളില്‍ ദിവ്യബലി, 10.30 നു ഫാ. മെല്വിന് പെരേപ്പാടന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി എന്നിവ നടക്കും. ഫാ. ടിന്റോ ഞാറെക്കാടന് തിരുനാള്‍ സന്ദേശം നല്‍കും. വൈകീട്ട് 4.30 നു ദിവ്യബലി, തിരുനാള്‍ പ്രദക്ഷിണം, തുടര്‍ന്ന് കൊച്ചിന് കലാഭവന്‍ അവതരിപ്പിക്കുന്ന ഗാനമേള എന്നിവ നടക്കും. മേയ് അഞ്ചിനു പരേതരുടെ അനുസ്മരണദിനമായി ആചരിക്കും. മേയ് 10 നു എട്ടാമിടം. രാവിലെ ആറ്, ഏഴ്, എട്ട്, ഒമ്പതു സമയങ്ങളില്‍ ദിവ്യബലി, 10.30 നു ആഘോഷമായ തിരുനാള്‍ ദിവ്യബലി, ഉച്ചതിരിഞ്ഞ് 4.30 നു ദിവ്യബലി, തിരുനാള്‍ പ്രദക്ഷിണം എന്നിവ നടക്കും. മേയ് 17 നു പതിനഞ്ചാമിടം. രാവിലെ 6.30, 8.30 നു ദിവ്യബലി, 10.30 നു ആഘോഷമായ ദിവ്യബലി, ഉച്ചതിരിഞ്ഞ് 4.30 നു ദിവ്യബലി, തിരുനാള്‍ പ്രദക്ഷിണം, രാത്രി ഏഴിനു തിരുനാള്‍ സമാപനം എന്നിവ നടക്കും. തിരുനാളിന്റെ വിജയത്തിനായി ആര്‍ച്ച് പ്രീസ്റ്റ് ഫാ. ലാസര്‍ കുറ്റിക്കാടന്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. സിബിന് വാഴപ്പിള്ളി, ഫാ. ജോമോന് അറയ്ക്കപറമ്പില്‍ സിഎംഐ, ജനറല്‍ കണ്‍വീനര്‍ വിന്‍സെന്റ് തെക്കേത്തല, കൈക്കാരന്മാരായ ജോണ്സണ് നെരെപറമ്പില്‍, ലെജു കൂനമ്മാവ്, ജോയ് കളവത്ത്, സെബാസ്റ്റിയന് പ്ലാശേരി, പബ്ലിസിറ്റി കണ്‍വീനര്‍ ജോജു എളംങ്കുന്നപ്പുഴ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.