സ്പോര്‍ട്സ് അക്കാദമിയുടെ ഉദ്ഘാടനം ഇന്ന്
കാട്ടൂര്‍: അല്‍ബാബ് സെന്‍ട്രല്‍ സ്കൂളിന്റെയും കേരളത്തിലെ പ്രശസ്ത വിദ്യാഭ്യാസ സംരംഭമായ എഡ്യുക്യൂബ് അലയന്‍സിന്റെയും കീഴില്‍ ആരംഭിക്കുന്ന സ്പോര്‍ട്സ് അക്കാദമിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. ഐഡിയല്‍ അസോസിയേഷന് ഫോര്‍ മൈനോരിറ്റി എഡ്യുക്കേഷന്‍ (ഐഎഎംഇ) സ്റ്റേറ്റ് എക്സിക്യുട്ടീവ് ഡയറക്ടര്‍ വി.പി.എം. ഇസഹാക് ഉദ്ഘാടനം നിര്‍വഹിക്കും. കാട്ടൂര്‍ അല്‍ജിബ്ര ചെയര്മാന് അബ്ദുള്ളക്കുട്ടി ഹാജി അധ്യക്ഷത വഹിക്കും. സ്കൂള്‍ മാനേജര്‍ പി.എ. സിദ്ദിഖ് ഹാജി, അല്‍ബാബ് സെക്രട്ടറി പി.ബി. മുഹമ്മദ്കുട്ടി ഹാജി, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഹരീഷ് മേനോന് എന്നിവര്‍ പ്രസംഗിക്കും. പ്രശസ്തരായ സ്പോര്‍ട്സ് വിദഗ്ധരുടെ കീഴില്‍ വിദ്യാര്‍ഥികള്‍ക്കു 10 ദിവസത്തെ കോച്ചിംഗ് ക്യാമ്പ് ആരംഭിക്കും. നവീന്‍ (ഫുട്ബോള്‍), രാജന് പി. ആന്റണി, റോയ്മോന് ജോണി (ഹാന്‍ഡ്ബോള്‍), ആര്. അഭിരാജ് (വോളിബോള്‍), ജാന്ഡ്സ് കൊള്ളന്നൂര്‍ (ബാസ്കറ്റ് ബോള്‍), പി. സാജന് (ആര്‍ച്ചറി), വൈശാഖ്, സുദേവ് (ഫെന്‍സിംഗ്), ഐ.ബി. ബിജു (ബാഡ്മിന്റണ്‍) തുടങ്ങിയ വിദഗ്ധരുടെ കീഴിലാണ് കോച്ചിംഗ് ആരംഭിക്കുന്നത്.