എല്‍ഐസി ഐപിഒയുടെ കാണാച്ചരടുകള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കേരളശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട സൗത്ത് യൂണിറ്റ് മേഖലാ സമ്മേളനത്തോടനുബന്ധിച്ച് എല്‍ഐസി ഐപിഒയുടെ കാണാച്ചരടുകള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. സമ്മേളനം ഇരിങ്ങാലക്കുട ആല്‍ത്തറയില്‍ വി.എം. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. എല്‍ഐസി എംപ്ലോയീസ് യൂണിയന് ജനറല്‍ സെക്രട്ടറി ദീപക് വിശ്വനാഥന് മുഖ്യപ്രഭാഷണം നടത്തി. കെ.ജി. സുബ്രഹ്മണ്യന് അധ്യക്ഷത വഹിച്ചു.