സൂപ്പര്‍ സ്പെഷ്യാല്‍റ്റി ആശുപത്രിയാക്കണം
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തണമെന്നു ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് (കെജിഒഎ) ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം പി. സെയ്തലവി ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് വി.യു. സിമി അധ്യക്ഷത വഹിച്ചു. വി.ആര്. ഷിബു, ഡോ. കെ.ആര്. രാജീവ്, ഡോ. ടി.വി. സതീശന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി. രാധാകൃഷ്ണന് (പ്രസിഡന്റ്), വി.ആര്. ഷിബു (സെക്രട്ടറി), പി. പ്രജീഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.