കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ സെമിനാറും ചര്‍ച്ചയും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ സെമിനാറും ചര്‍ച്ചയും സംഘടിപ്പിച്ചു. സര്‍ക്കാരുകളില്‍ നിന്നും വിമുക്തഭടന്മാര്ക്കും അവരുടെ ആശ്രിതര്‍ക്കും ലഭിക്കുന്ന വിവിധങ്ങളായ ക്ഷേമ പദ്ധതികളെ കുറിച്ചും ആനുകൂല്യങ്ങളെ കുറിച്ചും ജില്ലാ സൈനിക വെല്‍ഫെയര്‍ ഓഫീസര്‍ മേജര്‍ ഷിജു ഷെരീഫ് വിശദീകരിച്ചു. സ്പാര്‍ഷ് എന്ന പേരില്‍ പുതിയ പെന്ഷന് വിതരണ രീതി നിലവില്‍ വന്നത് മൂലം ഉണ്ടായ സംശയങ്ങളെ കുറിച്ചും ഡിഎസ്പി അക്കൗണ്ട് എന്ന ഡിഫന്‍സ് സാലറി പാക്കേജ് വഴി പെന്ഷന് വാങ്ങുന്നവര്‍ക്ക് ബാങ്കുകള്‍ കൊടുക്കുന്ന ആനുകൂല്യങ്ങളെ കുറിച്ചും ബാങ്കിംഗ് മേഖലയില്‍ നിന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട ചീഫ് മാനേജര്‍ നാനാ നടരാജന് ബ്രാഞ്ച് മാനേജര്‍ ബൈജു മാത്യൂസ് എന്നിവര്‍ വളരെ വിശദമായിത്തന്നെ അറിവുകള്‍ പങ്കുവച്ചു. ചടങ്ങ് സംഘടനയുടെ ബ്ലോക്ക് പ്രസിഡന്റ് കെ. ഗോപാലന് നായര്‍ ഉദ്ഘാടനം ചെയ്തു. മറ്റു ഭാരവാഹികളായ കെ. സോമന്, എം.ഡി. ജോര്‍ജ്, സി.കെ. വത്സന്, ജിജിമോന് കെ. റപ്പായി എന്നിവര്‍ നേതൃത്വം നല്കി.