ക്രൈസ്റ്റ് ബീച്ച് ഹാക്ക് 2022: കുസാറ്റ്, മോഡല്‍ എന്‍ജിനീയറിംഗ് കോളജ് ടീമുകള്‍ വിജയികള്‍
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗിലെ കമ്പ്യൂട്ടര്‍ സയന്‍സ് അസോസിയേഷനായ കോഡ് കമ്പ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യ സ്റ്റുഡന്റ് ചാപ്റ്ററുമായി ചേര്‍ന്ന് സംഘടിപ്പിച്ച അഞ്ചാമത് മെഗാ കോഡിംഗ് ഹാക്കത്തോണ്‍ ബീച്ച് ഹാക്ക് 2022ന് സമാപനം. മറൈന്‍ ആന്‍ഡ് ഫിഷറീസ് എന്നതായിരുന്നു ഈ വര്‍ഷത്തെ ഹാക്കത്തോണിന്റെ തീം. വാടാനപ്പള്ളി അബിദീപ്സ് പാരഡൈസ് റിസോര്‍ട്ടില്‍ രണ്ടു ദിവസമായി നടന്ന ഹാക്കത്തോണില്‍ കൊച്ചിന് യൂണിവേ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി വിദ്യാര്‍ഥികളായ ഹര്‍ഷദ് അബ്ദുല്ല, സി.വി. അഭിനവ്, അബ്ദുല്ല സമീര്‍, ആസിം അനീഷ്, അഭിനന്ദ് ഡി. മനോജ് എന്നിവരടങ്ങുന്ന ടീമാണ് ഒന്നാം സ്ഥാനം നേടിയത്. മത്സ്യ തൊഴിലാളികള്‍ക്ക് അത്യാഹിത സന്ദര്‍ഭങ്ങളില്‍ സഹായമെത്തിക്കാനും മുന്നറിയിപ്പ് നല്‍കാനുമുള്ള സംവിധാനത്തിനാണ് പുരസ്കാരം. തൃക്കാക്കര മോഡല്‍ എന്‍ജിനീയറിംഗ് കോളജിലെ ആല്ഡ്രിന് ജന്‍സണ്‍, ജിതിന് ജഗദീഷ്, ഹന്ന സലാം, മൃണാളിനി നായര്‍ അനി, ഇ. സബ്രമണി എന്നിവര്‍ക്കാണ് രണ്ടാം സ്ഥാനം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ മത്സ്യകൃഷി കൂടുതല്‍ ഫലപ്രദമാക്കുക എന്നതാണ് ഇവരുടെ പ്രോജക്ട്. ആദ്യഘട്ട മത്സരത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പതിനഞ്ച് ടീമുകളാണ് ഫൈനല്‍ റൗണ്ടില്‍ മാറ്റുരച്ചത്. ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ സമ്മാനദാനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, പ്രഫ. പ്രേംകുമാര്‍ എന്നിവര്‍ സംബന്ധിച്ചു. അധ്യാപകരായ ഡോ. രമ്യ കെ. ശശി, ആന്റണി ടി. ജോസ്, കോഡ് ഭാരവാഹികളായ എന്റിക് എസ്. നീലങ്കാവില്‍, സി.പി. അമല്‍, അജയ് വിഷ്ണു എന്നിവരാണ് പരിപാടികള്‍ ഏകോപിപ്പിച്ചത്.