ബ്രദര്‍ മിഷന് റോഡിന്റെ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിക്കണമെന്ന് ഉദയ റസിഡന്റ്സ് അസോസിയേഷന്
ഇരിങ്ങാലക്കുട: ബ്രദര്‍ മിഷ്യന് റോഡിന്റെ ഇരുവശത്തും മെറീന ഹോസ്പിറ്റല്‍ മുതല്‍ തൃശൂര്‍ റോഡ് വരെ കാറുകളും മറ്റു വാഹനങ്ങളും സ്ഥിരമായി പാര്‍ക്ക് ചെയ്യുന്നത് നിരോധിക്കണമെന്ന് ഉദയ റെസിഡന്റ്സ് അസോസിയേഷന് വാര്‍ഷിക പൊതുയോഗം അധിക്യതരോട് ആവശ്യപ്പെട്ടു. വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതു മൂലം വിദ്യാര്‍ഥികള്‍ക്കു സഞ്ചരിക്കുവാന്‍ വളരെയേറെ പ്രയാസം അനുഭവപ്പെടുന്നതായും യോഗം ചൂണ്ടികാട്ടി. ജില്ലാ ജഡ്ജ് കെ.പി. പ്രദീപ് വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി. ബാലക്യഷണന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ പി.ടി. ജോര്‍ജ് മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് പോള്‍ കരിമാലയ്ക്കല്‍, സെക്രട്ടറി കെ.ഡി. ആന്റപ്പന്, ട്രഷറര്‍ പി.പി. തോമസ്, ആന്റണി വെളളാട്ടുകര എന്നിവര്‍ സംസാരിച്ചു. ചികിത്സാധന സഹായമായി ക്യാന്‍സര്‍ രോഗിക്ക് ഒരു ലക്ഷം രൂപ നല്കി. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളേയും 16 വര്‍ഷം റെസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റായി പ്രവര്‍ത്തിച്ച പി.വി. ബാലക്യഷ്ണനെയും ആദരിച്ചു.