സ്കൗട്ട് ത്രിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു
അവിട്ടത്തൂര്‍: ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്കൗട്ട്സ് യൂണിറ്റിന്റെ ത്രിദിന സഹവാസ ക്യാമ്പ് സ്കൂളില്‍ ആരംഭിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ് പതാക ഉയര്‍ത്തി. മാനേജര്‍ കൃഷ്ണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.എസ്. സജു അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് പ്രതിനിധി എ.സി. സുരേഷ്, ഹെഡ്മാസ്റ്റര് മെജോ പോള്‍, സ്കൗട്ട് മാസ്റ്റര്‍ പി.എല്‍. ബിബി, ടി.എന്‍. പ്രസീദ, കെ. ജസ്റ്റിന് ജോണ്‍, അലന് ജോയ് എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പ് ഞായറാഴ്ച്ച സമാപിച്ചു.