ബസപകടം: കോളജ് വിദ്യാര്‍ഥികള്‍ സുരക്ഷിതര്‍, പരിക്കേറ്റവരില്‍ ഒരു വിദ്യാര്‍ഥി ഒഴികെ മറ്റെല്ലാവരും ആശുപത്രി വിട്ടു.
വിദ്യാര്‍ഥികള്‍ ഇന്നും നാളെയുമായി നാട്ടിലേക്കു മടങ്ങും.
ഇരിങ്ങാലക്കുട: മധ്യപ്രദേശില്‍ വച്ച് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കു പറ്റിയവരില്‍ ഒരു വിദ്യാര്‍ഥി ഒഴികെ മറ്റെല്ലാവരും ആശുപത്രി വിട്ടു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജിയോളജി വിഭാഗം അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ നടത്തിയ പഠന യാത്രക്കിടെയാണ് അപകടം നടന്നത്. ശനിയാഴ്ച രാത്രി രാത്രി 7.30 ന് മധ്യപ്രദേശിലെ റായ്പൂരിലെ കട്നിയില്‍ വച്ചാണ് അപകടം സംഭവിച്ചത്. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അവസാന വര്‍ഷ വിദ്യാര്‍ഥി എഡ്വേര്‍ഡ് ബെന്‍ മാത്യു(20) അപകടനില തരണം ചെയ്തു. അപകടത്തില്‍ അപകടത്തില്‍ രണ്ട് അധ്യാപകര്‍ക്കും 14 വിദ്യാര്‍ഥികള്‍ക്കുമാണ് പരിക്കറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെങ്കിലും തലക്കു പരിക്കു പറ്റിയ എഡ്വേര്‍ഡ് ബെന്‍ മാത്യു(20) ജഗല്‍പൂരിലെ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. എഡ്വേര്‍ഡ് ബെന്‍ മാത്യു ഇന്നു ആശുപത്രി വിടുമെന്നാണ് കരുതുന്നത്. വിദ്യാര്‍ഥികളെല്ലാവരും സമീപത്തെ സിഎംഐ പബഌക് സ്ൂളിലാണ് കഴിയുന്നത്. കോളേജിലെ സെല്‍ഫ് ഫിനാന്‍സ് ഡയറക്ടര്‍ ഫാ. വില്സന് തറയില്‍ ഇന്നലെ തന്നെ മധ്യപ്രദേശിലെത്തി. പഠനയാത്ര അവസാനിപ്പിച്ച് നാളെ നാട്ടിലേക്ക് മടങ്ങാനാണ് മുന്‍കൂട്ടി ട്രെയിനില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. അപകടത്തില്‍പ്പെട്ട സംഘത്തിന് ചികിത്സയടക്കം എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്നതിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര് ബിന്ദു ശ്രമങ്ങള്‍ നടത്തിയിരുന്നു. അപകടം നടന്ന കട്നിയിലെ ജില്ലാ മജിസ്ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ പാണയിലെ പോലീസ് സൂപ്രണ്ട് നേരിട്ടുതന്നെ കാര്യങ്ങള്‍ നടത്തിയിരുന്നു. അപകടം നടന്ന ജില്ലയുടെ ചുമതലയുള്ള സംസ്ഥാനമന്ത്രി ആശുപത്രി സന്ദര്‍ശിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ ചികിത്സാ കാര്യത്തില്‍ നല്‍കിയിരുന്നു. ജഗല്‍പൂര്‍ മലയാളി സമാജം പ്രസിഡന്റ് എംപി സോമസുന്ദരത്തിന്റെ നേതൃത്വത്തില്‍ മധ്യപ്രദേശിലെ മലയാളി കൂട്ടായ്മകളും സ്ഥലത്തെ മലയാളിയായ പോലീസ് ഉദ്യഗസഥനായ രവീന്ദ്രനും അപകടസ്ഥലത്ത് സഹായമെത്തിക്കുന്നതില്‍ സജീവമായിരുന്നു.