വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ ധർണ നടത്തി
സംസ്ഥാന വൈദ്യുതി ബോർഡിന്റെ വ്യാപാരി വിരുദ്ധ ജനദ്രോഹ നടപടികൾക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കെഎസ്ഇ ഓഫീസിനു മുമ്പിൽ ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫിക്സഡ് ചാർജ് നിർത്തലാക്കുക, കടകൾ അടച്ചിട്ട സമയത്തെ വൈദ്യുതി ചാർജ് ഒഴിവാക്കുക, മാസം തോറും മീറ്റർ റീഡിംഗ് എടുക്കുക, താരിഫ് റേറ്റ് കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടു ധർണ നടത്തി. യൂണിറ്റ് പ്രസിഡന്റ് എബിൻ വെള്ളാനിക്കാരൻ ധർണ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷാജു പാറേക്കാടൻ, യൂത്ത് വിംഗ് പ്രസിഡന്റ് ലിഷോൻ ജോസ്, വൈസ് പ്രസിഡന്റുമാരായ അനിൽകുമാർ, ബാലസുബ്രഹ്മണ്യൻ, ജോയിന്റ് സെക്രട്ടറിമാരായ മണി മേനോൻ, ഡീൻ ഷാനിദ് എന്നിവർ പ്രസംഗിച്ചു. എക്സിക്യുട്ടീവ് അംഗങ്ങളായ തോമസ് കാളിയങ്കര, സി.എൽ. ജോർജ്, ലിന്റോ തോമസ്, ജോൺസൺ പാറേക്കാടൻ, സെബാസ്റ്റ്യൻ കീറ്റിക്കൽ, സെയ്ത് റഹ്മാൻ എന്നിവർ നേതൃത്വം നല്കി.