ഉപഭോക്തൃസംഗമവും ലോക ഉപഭോക്തൃദിനാചരണവും നടത്തി
ഇരിങ്ങാലക്കുട: സ്ത്രീ ശാക്തീകരണത്തിന്റെ കാലഘ’ത്തില്‍, സ്ത്രീകളും കുട്ടികളും ഉപഭോക്തൃനിയമത്തെക്കുറിച്ച് കൂടുതല്‍ അറിവുനേടണമെന്ന് ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരളയും ആര്‍ടിഐ കൗണ്‍സിലും സംയുക്തമായി ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ഉപഭോക്തൃസംഗമവും ലോക ഉപഭോക്തൃദിനാചരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്സണ്‍. ബിഷപ്പ് മാര്‍ ഔഗിന്‍ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി മുഖ്യാതിഥിയായിരുന്നു. കൊച്ചിന് കോര്പ്പറേഷന് മുന്‍ ഡെപ്യൂട്ടി മേയര്‍ സാബു ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. ഉപഭോക്തൃ കൗണ്‍സില്‍ മുന്‍ മെമ്പര്‍ അഡ്വ.എ.ബി.ബെന്നി നിയമസെമിനാറിന് നേതൃത്വം നല്കി. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ പ്രിന്‍സ് തെക്കന്‍, ആര്‍ടിഐ കൗസില്‍ ജില്ല കോര്‍ഡിനേറ്റര്‍ ജോസഫ് വര്‍ഗീസ് വെളിയത്ത്, കുടുംബശ്രീ ചെയര്‍പേഴ്സമാരായ പുഷ്പാവതി പി.കെ, ഷൈലജ ബാലന്, ഡോ. സിസ്റ്റര്‍ ബ്ലെസി, ഡോ.സിസ്റ്റര്‍ ഫ്ളവറെറ്റ്, ഫാ.ജോണ്‍ പാല്യേക്കര, ഷാജന് ടി.എ, ഡോ.ജയേഷ് മാത്യു, മുഹമ്മദ് ഷാഫി എിവര്‍ പ്രസംഗിച്ചു. മുകുന്ദപുരം താലൂക്കിലെ മികച്ച വനിത കോളേജിനുള്ള കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അവാര്‍ഡ് സെന്റ്.ജോസഫ്സ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ.സിസ്റ്റര്‍.ബ്ലെസിയും ഡോ.സിസ്റ്റര്‍.ഫ്ളവറെറ്റും, അതോടൊപ്പം മികച്ച എഞ്ചിനീയറിങ്ങ് കോളേജിനുള്ള കസ്യൂമര്‍ പ്രൊട്ടക്ഷന്‍ അവാര്‍ഡ് ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് പ്രിന്‍സിപ്പാള്‍ ഫാ.ജോണ്‍ പാല്യേക്കരയും ബിഷപ്പ് മാര്‍ ഔഗിന്‍ കുര്യാക്കോസില്‍ നിന്നും ഏറ്റുവാങ്ങി.