ഒരു വര്‍ഷമായി സ്ഥിരം കൃഷി ഓഫീസറില്ലാതെ പൂമംഗലം കൃഷിഭവന്
ഇവിടം പരിഗണിക്കണേ
ഒരു വര്‍ഷമായി സ്ഥിരം കൃഷി ഓഫീസറില്ലാതെ പൂമംഗലം കൃഷിഭവന്
ആറുമാസമായി കൃഷി ഓഫീസറില്ല
എടക്കുളം: പൂമംഗലം കൃഷിഭവനില്‍ ഒരു വര്‍ഷമായി സ്ഥിരം കൃഷി ഓഫീസറില്ല. ആറുമാസമായി കൃഷി ഓഫീസറും. അതിനാല്‍ത്തന്നെ പഞ്ചായത്തിലെ വിവിധ കൃഷി ആവശ്യങ്ങള്‍ക്ക് കാലതാമസം നേരിടുന്നു. എടക്കുളം പൂമംഗലം വില്ലേജ് ഓഫീസിനടുത്തുള്ള പൂമംഗലം പഞ്ചായത്ത് കൃഷി ഭവനിലാണ് കഴിഞ്ഞ ആറുമാസമായി നാഥനില്ലാത്തത്. കൃഷി ഓഫീസറുടെ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും നിയമിച്ചിട്ടില്ല. 2022 മാര്‍ച്ചിലാണ് കൃഷി ഓഫീസര്‍ സ്ഥാനക്കയറ്റം കിട്ടി സ്ഥലം മാറിപ്പോയത്. അതിനുശേഷം എത്തിയ ഓഫീസര്‍മാരും പ്രമോഷനായി പോയി. അതോടെ ആറുമാസമായി കൃഷി ഓഫീസറില്ലാത്ത അവസ്ഥയിലാണ്. രണ്ട് കൃഷി അസിസ്റ്റന്റുമാരാണ് കൃഷിഭവനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നത്. പടിയൂര്‍ കൃഷി ഓഫീസര്‍ക്കാണ് പൂമംഗലം കൃഷിഭവന്റെ അധികച്ചുമതല നല്‍കിയിരിക്കുന്നത്. എന്നാല്‍ പടിയൂര്‍ പഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ എല്ലാ കാര്യത്തിനും കൃഷി ഓഫീസര്‍ക്ക് പൂമംഗലത്തേക്ക് ഓടിയെത്താന്‍ കഴിയാത്ത അവസ്ഥയാണ്. മാത്രമല്ല, പടിയൂരിലും ഒരു കൃഷി അസിസ്റ്റന്റിന്റെ കുറവുണ്ട്. അതിനാല്‍ ആഴ്ചയിലൊരിക്കലാണ് പടിയൂരില്‍നിന്ന് കൃഷി ഓഫീസര്‍ പൂമംഗലത്ത് എത്തുന്നത്. കാലതാമസം വരാതിരിക്കാന്‍ കൃഷി ഓഫീസര്‍ പരിശോധിച്ച് ഒപ്പിടേണ്ട പ്രധാന ഫയലുകള്‍ കൃഷി അസിസ്റ്റന്റുകള്‍ പടിയൂരില്‍ എത്തിച്ചാണ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നത്. ഇന്‍ഷുറന്‍സ് അടക്കമുള്ള കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വളരെ ബുദ്ധിമുട്ടിയാണ് കൃഷി അസിസ്റ്റന്റുമാര്‍ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ മാര്‍ച്ചില്‍ പലയിടത്തും കൃഷി ഓഫീസര്‍മാരെ പുതുതായി നിയമിച്ചിരുന്നെങ്കിലും പൂമംഗലത്തിന് ലഭിച്ചില്ല. അതിനാല്‍ അടിയന്തരമായി കൃഷി ഓഫീസറെ നിയമിച്ച് കൃഷി ഓഫീസുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.