വിദ്യാലയങ്ങളും സര്‍വ്വകലാശാലകളും സങ്കുചിത ഹിന്ദുത്വദേശീയ വാദികളുടെ കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്ന് എഐഎസ്എഫ്
ഇരിങ്ങാലക്കുട: ഗാന്ധി വധവും മുഗള്‍ ചരിത്രവും പാഠപുസ്തകത്തില്‍ നിന്നും മാറ്റുന്നതിലൂടെ ഇന്ത്യയുടെ ചരിത്രത്തിന്റെ പ്രധാന ഭാഗം പുതിയ തലമുറകളില്‍ നിന്ന് മറച്ചുവെക്കുകയാണ് കേന്ദ്രം. ചരിത്രം പഠിക്കുന്നതിലൂടെ കുട്ടികള്‍ക്ക് രാജ്യത്തിന്റെ കഴിഞ്ഞ നാളുകളെകുറിച്ച് അറിവ് ലഭിക്കുന്നത് തടയുകയാണ് സംഘപരിവാര്‍ എന്ന് എഐഎസ്എഫ് ഇരിങ്ങാലക്കുട മണ്ഡലം തല പ്രാദേശിക മെമ്പര്‍ഷിപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട്. ജില്ലാ പ്രസിഡന്റ് അര്ജുന് മുരളീധരന് പറഞ്ഞു. വേളൂക്കരയിലെ നടവരമ്പത്ത് വെച്ച് ഡയാന മേരി ജോണ്സന് മെമ്പര്‍ഷിപ്പ് നല്കി മണ്ഡലത്തിലെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുകയും പുസ്തക വിതരണവും നടത്തി. സിപിഐ വേളൂക്കര ലോക്കല്‍ സെക്രട്ടറി കെ.കെ. ശിവന്, എഐവൈഎഫ് മേഖല സെക്രട്ടറി ഗൗരേഷ്, സുനിത രാധാകൃഷ്ണന്, അഖില്‍ പറമ്പത്ത്, അനില്‍ എന്നിവര്‍ സംസാരിച്ചു. എഐഎസ്എഫ് മണ്ഡലം സെക്രട്ടറി മിഥുന് പോട്ടക്കാരന്‍ സ്വാഗതവും എഐഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് ശിവപ്രിയ പി അധ്യക്ഷത വഹിച്ചു. എഐഎസ്എഫ് വേളൂക്കര ലോക്കല്‍ ജോയിന്റ് സെക്രട്ടറി കാളിദാസന് നന്ദിയും പറഞ്ഞു.