കെ.ജെ. ജോജോ ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറിക്ലബ്ബ് പ്രസിഡന്റ്, ടി.പി. ജിതിന് സെക്രട്ടറി
ഇരിങ്ങാലക്കുട: സെന്‍ട്രല്‍ റോട്ടറി ക്ലബ്ബിന്റെ പ്രസിഡന്റായി കെ.ജെ. ജോജോയും സെക്രട്ടറിയായി ടി.പി. ജിതിനും സ്ഥാനമേറ്റു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ നോമിനി റൊട്ടേറിയന്‍ ഡോ.ജി.എന്‍. രമേഷ് മുഖ്യാതിഥിയായിരുന്നു. ക്ലബ്ബ് ഡയറക്ടര്‍ രമേഷ് കൂട്ടാല, ഡിസ്ട്രിക്ട് ഡയറക്ടര്‍ മോഹന്‍ വര്‍ഗീസ്, ഡിസ്ട്രിക്ട് ഉപദേഷ്ടാവ് ജോഷി ചാക്കോ, അസി. ഗവര്‍ണര്‍ ജോജു പതിയാപറമ്പില്‍, ജി.ജി.ആര്. റോയ് കണ്ടപ്പശേരി, മുന്‍ പ്രസിഡന്റ് ഡേവിസ് കരപ്പറമ്പില്‍, ബുള്ളറ്റിന് എഡിറ്റര്‍ പി.ടി. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.