വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ കെഎസ്ഇബി ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയുമായി എന്‍ഡിഎ
ഇരിങ്ങാലക്കുട: വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ച് കേരള ജനതയെ കൊള്ള ചെയ്യുന്ന പിണറായി സര്‍ക്കാരിനെതിരെ എന്‍ഡിഎ പൊറത്തിശ്ശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണയില്‍ ബിജെപി പൊറത്തിശ്ശേരി ഏരിയാ പ്രസിഡന്റ് ടി.ഡി. സത്യദേവ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം സെക്രട്ടറിമാരായ രാമചന്ദ്രന് കോവില്‍ പറമ്പില്‍, ആര്‍ച്ച അനീഷ്, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സിന്ധു സതീഷ്, ഏരിയ ജന സെക്രട്ടറി സന്തോഷ് കാര്യാടന്‍ എന്നിവര്‍ സംസാരിച്ചു. എന്‍ഡിഎ നേതാക്കളായ ജോജന്‍ കൊല്ലാട്ടില്‍, ശ്യാംജി, ലാമ്പി റാഫേല്‍, ആര്‍ട്ടിസ്റ്റ് പ്രഭ, കൗണ്‍സിലര്‍മാരായ മായ അജയന്, സരിത സുഭാഷ്, രാജു ഇത്തിക്കുളം എന്നിവര്‍ നേതൃത്വം നല്കി.