അംഗപരിമിതനും അറുപതുകാരനുമായ ഇരിങ്ങാലക്കുട സ്വദേശി നവകേരള സദസ്സിന് എത്തിയത് പുതിയ മുച്ചക്രവാഹനത്തിനുള്ള അപേക്ഷയുമായി

പുതിയ മുച്ചക്രവാഹനത്തിനുള്ള അപേക്ഷയുമായി അംഗപരിമിതനും അറുപതുകാരനുമായ ഇരിങ്ങാലക്കുട സ്വദേശി വലിയകത്ത് അബൂബക്കര്‍ നിവേദനവുമായി എത്തിയപ്പോള്‍ ഉദ്യോഗസ്ഥ വിവരങ്ങള്‍ ചോദിച്ചറിയുന്നു.
ഇരിങ്ങാലക്കുട: അംഗപരിമിതനും അറുപത് വയസ്സുകാരനുമായ ഇരിങ്ങാലക്കുട സ്വദേശി നവകേരള സദസ്സിന് എത്തിയത് പുതിയ മുച്ചക്ര വാഹനത്തിന്റെ സാധ്യത തേടി. ഇരിങ്ങാലക്കുട കനാല്‍ പരിസരത്ത് താമസിക്കുന്ന വലിയകത്ത് അബൂബക്കര്‍ 2016 ല്‍ നഗരസഭ നല്‍കിയിട്ടുള്ള വാഹനമാണ് ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. കാലപ്പഴക്കവും സ്പേയര് പാര്‍ട്സ് കിട്ടാനില്ലാത്തത് മൂലവും പലപ്പോഴും വണ്ടി ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. എണ്‍പത് ശതമാനം വികലാംഗത്വമുള്ള തനിക്ക് പുതിയ വാഹനം അനുവദിച്ച് തരണമെന്ന അപേക്ഷയാണ് അബൂബക്കര്‍ നല്‍കിയത്. അബൂബക്കറിന് വേണ്ടി ഭാര്യ ആരിഫയാണ് അപേക്ഷ കൈമാറിയത്. വണ്ടിയില്‍ കാത്ത് നിന്നിരുന്ന അബൂബക്കറിന്റെ അടുത്ത് ചെന്ന് റവന്യൂ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എ വി സജിത ഒപ്പ് കൈപ്പറ്റുകയായിരുന്നു. കഴിഞ്ഞ 35 വര്‍ഷങ്ങളായി ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്റിനുള്ളില്‍ വാച്ചുകളുടെ സ്ട്രേപ്പും ബാറ്ററികളും വില്‍ക്കുന്ന ജോലിയാണ് പട്ടണവാസികള്‍ക്ക് സുപരിചിതനായ അബൂബക്കര്‍ നടത്തി വരുന്നത്.