കൂടിയാട്ട മഹോത്സവത്തില്‍ ശൂര്‍പ്പണഖാങ്കം നിണം അരങ്ങേറി
ഇരിങ്ങാലക്കുട: കൂടിയാട്ട മഹോത്സവത്തിന്റെ ഒമ്പതാം ദിവസം ശൂര്‍പ്പണഖാങ്കം കൂടിയാട്ടം സമ്പൂര്‍ണ്ണമാവുന്നു. രാമലക്ഷ്മണന്മാരാല് ഉപേക്ഷിക്കപ്പെട്ട ശൂര്‍പ്പണഖ തന്റെ സ്വന്തം രൂപം സ്വീകരിച്ച് സീതയെ പിടിക്കാന്‍ വരുമ്പോള്‍ ലക്ഷ്മണന് തടുക്കുന്നു. ഉടന്‍ ശൂര്‍പ്പണഖ ലക്ഷ്മനെ എടുത്ത് കൊണ്ട് പോകുന്നു. കുപിതനായ ലക്ഷ്മണന് ശൂര്‍പ്പണഖയുടെ കര്‍ണ്ണനാസികാ ഛേദം ചെയ്യുന്നു. നിണമണിഞ്ഞ് ബീഭത്സരൂപിയായ ശൂര്‍പ്പണഖ പ്രവേശിച്ച് രാമനോട് പകരം ചോദിക്കുമെന്ന് പറഞ്ഞ് പോകുന്നു. തുടര്‍ന്ന് രാമലക്ഷ്മണന്മാര് സീതയോട് കൂടി പര്‍ണ്ണശാലയിലേക്ക് പോകുന്നതോടെ കൂടിയാട്ടം അവസാനിക്കുന്നു. രാമനായി ഗുരുകുലം തരുണ്‍ സീതയായി ഗുരുകുലം ശ്രുതി ലക്ഷ്മണനായി ഗുരുകുലം കൃഷ്ണ ദേവ് ശൂര്‍പ്പണഖയായി സൂരജ് നമ്പ്യാര്‍ എന്നിവര്‍ രംഗത്തെത്തും. എട്ടാം ദിവസം ശൂര്പ്പണഖാങ്കത്തിന്റെ ആദ്യ ഭാഗം ആസ്വാദകരുടെ മനം നിറച്ചു. മിഴാവില്‍ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന്, കാലാമണ്ഡലം നാരായണന് നമ്പ്യാര്‍ ഇടക്കയില്‍ കലാനിലയം ഉണ്ണികൃഷ്ണന് താളത്തില്‍ ആതിരാ ഹരിഹരന് ഗുരുകുലം വിഷ്ണു പ്രിയ ചമയത്തില്‍ കലാനിലയം ഹരിദാസ് എന്നിവരും പങ്കെടുത്തു.