ജൈവ മാലിന്യ സംസ്കരണത്തിന് ഓര്‍ഗാനിക് ബയോ കമ്പോസ്റ്റ് ബിന്‍ നല്കി

ആളൂര്‍ ഗ്രാമപഞ്ചായത്തില്‍ ജൈവ മാലിന്യ സംസ്കരണത്തിന് 1522 കുടുംബങ്ങളിലേക്ക് ഓര്‍ഗാനിക് ബയോ കമ്പോസ്റ്റ് ബിന്‍ നല്‍കുന്നതിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് രതി സുരേഷ് നിര്‍വഹിക്കുന്നു.
ആളൂര്‍: ആളൂര്‍ ഗ്രാമപഞ്ചായത്ത് ജൈവ മാലിന്യ സംസ്കരണത്തിന് 1522 കുടുംബങ്ങളിലേക്ക് ഓര്‍ഗാനിക് ബയോ കമ്പോസ്റ്റ് ബിന്‍ നല്കി. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം മേരി ഐസക് ടീച്ചര്‍ അധ്യക്ഷത വഹിച്ച യോഗം വൈസ് പ്രസിഡന്റ് രതി സുരേഷ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ ചെയര്മാന് ധിപിന്‍ പാപ്പച്ചന്, ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ ഷൈനി തിലകന്, വാര്‍ഡ് മെമ്പര്‍മാരായ കെ.ബി. സുനില്‍, ഓമന ജോര്‍ജ്, ജിഷ ബാബു, പി.സി. ഷണ്മുഖന്, നിര്‍വഹണ ഉദ്യാഗസ്ഥ സുമ എന്നിവര്‍ പ്രസംഗിച്ചു.