സ്നേഹസന്ദേശയാത്ര കോണ്‍ഗ്രസ് കാട്ടൂര്‍ ബ്ലോക്ക് മണ്ഡലത്തില്‍ പര്യടനം നടത്തി
കാട്ടൂര്‍: ടി.എന്‍. പ്രതാപന് എംപി നയിക്കുന്ന വെറുപ്പിനെതിരേ സ്നേഹസന്ദേശയാത്ര കോണ്‍ഗ്രസ് കാട്ടൂര്‍ ബ്ലോക്ക് മണ്ഡലത്തില്‍ പര്യടനം നടത്തി. ബ്ലോക്ക് പരിധിയില്‍ വരുന്ന കാട്ടൂര്‍, പടിയൂര്‍, കാറളം, വേളൂക്കര പഞ്ചായത്തുകളിലായിരുന്നു പര്യടനം. കാട്ടൂര്‍ സെന്ററില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം.പി. ഉദ്ഘാടനം ചെയ്തു. കാട്ടൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഷാറ്റോ കുര്യന് അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, എം.പി. ജാക്സണ്, അനില്‍ അക്കര, സി.സി. ശ്രീകുമാര്‍, സുനില്‍ ലാലൂര്‍, സി.എം. നൗഷാദ്, സതീഷ് വിമലന്, കെ.കെ. ശോഭനന്, ആന്റോ പെരുമ്പള്ളി, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടി. നിര്‍മല, രാജലക്ഷ്മി കുറുമാത്ത്, സുബൈദാ മുഹമ്മദ്, എ.പി. വില്‍സണ്‍, ബാസ്റ്റിന് ഫ്രാന്‍സിസ്, ഗീതാ മനോജ്, എ.ഡി. വില്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. വൈകീട്ട് അരിപ്പാലത്ത് നടന്ന സമാപനസമ്മേളനം എം.പി. ജാക്സന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഷാറ്റോ കുര്യന് അധ്യക്ഷനായി. ഡിസിസി സെക്രട്ടറി കെ.കെ. ശോഭനന്, മണ്ഡലം പ്രസിഡന്റ് എന്‍. ശ്രീകുമാര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിനി ശ്രീകുമാര്‍, ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അഡ്വ. ജോസ് മൂഞ്ഞേലി തുടങ്ങിയവര്‍ പ്രസംഗിച്ചു.