വികസന കാഴ്ചപാടുകളുമായി സുരേഷ് ഗോപി ഇരിങ്ങാലക്കുടയില്‍
ഇരിങ്ങാലക്കുട: വിവിധ മേഖലകളിലുള്ള പൗരപ്രമുഖരുമായി സുരേഷ് ഗോപി വികസന കാഴ്ചപ്പാട് പങ്കുവച്ചു. കല്ലട റീജന്‍സിയില്‍ വച്ച് നടന്ന പ്രൊഫണല്‍സ് മീറ്റില്‍ കഥകളിയാചാര്യന്‍ സദനം കൃഷ്ണന് കുട്ടിയാശാന്‍, കലാനിലയം മുന്‍ പ്രിന്‍സിപ്പല്‍ രാഘവനാശാന്, കഥകളി ഗോപിയാശാന്, ഐസിഎല്‍ ഫിന്‍കോര്‍പ് സിഎംഡി കെ.ജി. അനില്‍കുമാര്‍, ഐഎംഎ പ്രതിനിധി ഡോ ഉഷാകുമാരി, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് എബിന് വെള്ളാനിക്കാരന്‍, അഡ്വ. മധു, അഡ്വ. പ്രമോദ്, ഡോ. ലക്ഷ്മി, പോളാശേരി സുധാകരന്, കല്ലട ഗ്രൂപ്പ് കെ.ആര്. സൈലേഷ്, ആദ്യ വനിതാ തന്ത്രി തരണല്ലൂര്‍ ജ്യോത്സ്ന, കൂടിയാട്ട കലാകാരന് മധു, ഡോ. പ്രദീപ്, ഡോ. ഹരീന്ദ്രന്‍, നര്‍ത്തകി ഗായത്രി, ഗായിക ശ്രുതി ശ്രീരാം, സംഗീജ്ഞന്‍ നാരായണന് എമ്പ്രാന്തിരി, മുരളീധര പണിക്കര്‍ തുടങ്ങി ഇരിങ്ങാലക്കുടയിലെ വിവിധ രംഗങ്ങളിലെ നൂറിലധികം പൗരപ്രമുഖരുമായി സുരേഷ് ഗോപി വികസന കാഴ്ചപ്പാടുകള്‍ പങ്കു വച്ചു. കൃപേഷ് ചെമ്മണ്ട, സന്തോഷ് ചെറാക്കുളം, ഷൈജു കുറ്റിക്കാട്ട്, സണ്ണി കവലക്കാട്ട്, രമേഷ് അയ്യര്‍, അഡ്വ. രമേഷ് കൂട്ടാല എന്നിവര്‍ സംസാരിച്ചു.