ശാന്തിനികേതനില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസും, ഇന്റര്‍ സ്കൂള്‍ ഹൗസ് ടൂര്‍ണമെന്റും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും, ഇന്റര്‍ ഹൗസ് ഷട്ടില്‍ ടൂര്‍ണമെന്റും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട സബ്ബ് ഇന്‍സ്പെക്ടര്‍ വി.എ. നൂര്‍ദ്ദീന്‍ ഉദ്ഘാടനം നടത്തുകയും ബോധവത്ക്കരണ ക്ലാസ് നയിക്കുകയും ചെയ്തു. പ്ലസ് ടു വിദ്യാര്‍ഥി കെ.ജെ. പ്രജ്ജ്വിന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനും കുട്ടികളില്‍ കായികക്ഷമത വളര്‍ത്തുന്നതിനും നടത്തിയ ഇന്റര്‍ ഹൗസ് ഷട്ടില്‍ ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റിന്റെ തുടക്കം ആവേശോജ്ജ്വലമായി പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍ സ്വാഗതവും പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് കണ്‍വീനര്‍ പി. ശോഭ നന്ദിയും പറഞ്ഞു. എസ്എംസി ചെയര്മാന് പി.എസ്. സുരേന്ദ്രന്, എസ്എന്‍ഇഎസ് സെക്രട്ടറി ടി.വി. പ്രദീപ്, മാനേജര്‍ പ്രഫ. എം.എസ്. വിശ്വനാഥന്, ഹെഡ്മിസ്ട്രസ് സജിത അനില്‍കുമാര്‍, ജോയിന്റ് സെക്രട്ടറി സജിതന് കുഞ്ഞിലിക്കാട്ടില്‍ കായിക അധ്യാപകന് പി.കെ. ലഞ്ജിഷ് എന്നിവര്‍ നേതൃത്വം നല്കി.