പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ട്യൂഷന് മാസ്റ്റര്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ശാരീരിക പീഢനത്തിനിരയാക്കിയ സംഭവത്തില്‍ ട്യൂഷന് സെന്റര്‍ ഉടമ അറസ്റ്റില്‍. വെള്ളാഞ്ചിറ സ്വദേശി ശരത്തിനെ (28) റൂറല്‍ എസ്പി നവനീത് ശര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്പി. കെ.ജി.സുരേഷിന്റെ നേതൃത്വത്തില്‍ ആളൂര്‍ ഇന്‍സ്പെക്ടര്‍ കെ.എം. ബിനീഷ് അറസ്റ്റു ചെയ്തു.
കൊടകര, ആളൂര്‍, കൊമ്പിടിഞ്ഞാമാക്കല്‍ എന്നിവടങ്ങളില്‍ ഇയാള്‍ക്ക് ട്യൂഷന് സ്ഥാപനങ്ങള്‍ ഉണ്ട്. ട്യൂഷന് സ്ഥാപനത്തില്‍ വന്നുള്ള പരിചയത്തില്‍ ഇയാള്‍ പെണ്‍കുട്ടിയുമായി ഇസ്റ്റഗ്രാം, വാട്സ്ആപ് വഴി സൗഹൃദം സ്ഥാപിച്ചു. സ്ഥാപനത്തിന് വച്ച് പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ എടുത്തു ഭീഷണിപ്പെടുത്തി. 2021 മുതല്‍ പലതവണ ശാരീരികമായി ഉപദ്രവിച്ച ഇയാള്‍ നഗ്ന ഫോട്ടോ പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ക്ക് അയച്ചതായും പരാതിയുണ്ട്. ഇതോടെ മാനസ്സിക സമ്മര്‍ദ്ദത്തിലായ പെണ്‍കുട്ടി മാതാവുമൊത്ത് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ.ജി.സുരേഷിനെ സമീപിച്ചു പരാതിപ്പെടുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ആളൂര്‍ ഇന്‍സ്പെക്ടര്‍ കെ.എം.ബിനീഷ്, സീനിയര്‍ സി.പി.ഒ ഇ.എസ് ജീവന്, പി.എ.ഡാനി, സി.പി.ഒ കെ.എസ്.ഉമേഷ് വനിത എസ്.ഐ.സൗമ്യ എ.എസ്.ഐ. മിനിമോള്‍, സീമ ജയന് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

ജിഎസ്ടി സെമിനാര്‍ സംഘടിപ്പിച്ചു
ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പ്; പ്രതി അറസ്റ്റില്‍
ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം ജോബ് തട്ടിപ്പ്; പ്രതി അറസ്റ്റില്‍
മാപ്രാണം പൈക്കാടം ജലസേചന പദ്ധതി സമര്‍പ്പിച്ചു
വല്ലക്കുന്ന് സ്നേഹോദയ നഴ്സിംഗ് കോളജില്‍ 15-ാംമത് ബാച്ചിന്റെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട നഗരസഭാ വെല്‍നെസ് സെന്റര്‍ തുറന്നു