ഓടിക്കൊണ്ടിരുന്ന കാറിന്റെ ഹെഡ്ലൈറ്റ് കത്തിനശിച്ചു; ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം
ഇരിങ്ങാലക്കുട: ഓടിക്കൊണ്ടിരുന്ന കാറിന്റെ ഹെഡ്ലൈറ്റ് കത്തിനശിച്ചു. ഇരിങ്ങാലക്കുട കാട്ടൂര്‍ റോഡില്‍ ഇന്നലെ വൈകീട്ട് എട്ടുമണിയോടെ ആയിരുന്നു അപകടം. അതിരപ്പിള്ളിയില്‍ നിന്നും മടങ്ങുകയായിരുന്ന ഏങ്ങണ്ടിയൂര്‍ കുറ്റിക്കാട് വീട്ടില്‍ റെജിന്റെ വണ്ടിയാണ് അപകടത്തില്‍പെട്ടത്. കാറിന്റെ മുന്‍വശത്തുനിന്ന് പുക ഉയരുന്നത് കണ്ട് എതിരെ നിന്നുവന്ന യാത്രികര്‍ അറിയിച്ചതിനെ തുടര്‍ന്ന് റെജിന്‍ കാര്‍ നിര്‍ത്തുകയായിരുന്നു. ഓടിയെത്തിയ പരിസരവാസികളാണ് തീ അണച്ചത്. വിവരമറിയച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി വണ്ടി പരിശോധിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം. ഹെഡ് ലൈറ്റും വയറുകളും കത്തിനശിച്ചിട്ടുണ്ട്.


കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍