ഹാന്‍സ് വില്‍പ്പന; കിഴുത്താണി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ പിടിയില്‍
വണ്ടിയില്‍ നിന്ന് നൂറ് പാക്കറ്റോളം ഹാന്‍സ് പിടിച്ചെടുത്തു
ഇരിങ്ങാലക്കുട: കാട്ടൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ചെമ്മണ്ട റോഡില്‍ ഓട്ടോറിക്ഷ പേട്ടയും പൊറത്തിശേരി, കിഴുത്താണി എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും പുകയില ഉല്‍പ്പന്നമായ ഹാന്‍സ് വന്‍തോതില്‍ കച്ചവടം നടത്തിയിരുന്ന ഓട്ടോ ഡ്രൈവര്‍ പിടിയില്‍. കിഴുത്താണി കുണ്ണത്തുപറമ്പില് പ്രമോദ് (49) എന്നയാളെയാണ് കാട്ടൂര്‍ സിഐ ബൈജുവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ സി.ജി. ധനേഷ്, ശ്രീജിത്ത്, രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. ഓട്ടോറിക്ഷയില്‍ നിന്ന് 100 പാക്കറ്റോളം ഹാന്‍സ് പോലീസ് പിടിച്ചെടുത്തു. കുറച്ചുനാളായി ഇയാള്‍ ഓട്ടോറിക്ഷയിലാണ് കച്ചവടം നടത്തിയിരുന്നതെന്നും പോലീസ് അറിയിച്ചു.