ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് ആദരം ഗ്രെയ്സ് 2024 നടന്നു
ഇരിങ്ങാലക്കുട: വൈജ്ഞാനിക സമ്പദ് വ്യവസ്ഥയ്ക്ക് അനുസൃതമായി വിദ്യാര്‍ഥികളെ വാര്ത്തെടുക്കുന്നവരാകണം ഇന്നിന്റെ അധ്യാപകര്‍ എന്ന് മുന്‍ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ മികച്ച ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകരെ ആദരിക്കാനായി സംഘടിപ്പിച്ച ഗ്രെയ്സ് 2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ജില്ലകളില്‍ നിന്നായി നാല്‍പ്പതോളം അധ്യാപകര്‍ ആദരം ഏറ്റുവാങ്ങി.
സിഎംഐ ദേവമാതാ പ്രവിശ്യയുടെ വിദ്യാഭ്യാസ കൗണ്‍സിലര്‍ ഫാ. സന്തോഷ് മുണ്ടന്മാണി സിഎംഐ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ, ക്രൈസ്റ്റ് സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ, ജോയിന്റ് ഡയറക്ടര്‍ ഫാ. മില്‍നര്‍ പോള്‍ വിതയത്തില്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, അക്കാദമിക് ഡയറക്ടര്‍ ഡോ. മനോജ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.