മൂശാരിസമുദായ സഭ കുടുംബസംഗമവും വെങ്കലശ്രീ പുരസ്കാര സമര്‍പ്പണവും നടത്തി
ഇരിങ്ങാലക്കുട: മൂശാരിസമുദായ സഭ ഇരിങ്ങാലക്കുട യൂണിറ്റിന്റെ വാര്‍ഷികവും വെങ്കലശ്രീ പുരസ്കാര സമര്‍പ്പണവും നടത്തി. പ്രസിഡന്റ് സുരേഷ് മാപ്രാണത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. സിനിമാതാരം നിതരാധ വിശിഷ്ടാതിഥിയായിരുന്നു. രമേഷ് കെ. ആചാര്യ, രാജേഷ് കുന്നുമ്മല്‍, ഷിനി സുമേഷ്, സംസ്ഥാന സെക്രട്ടറി ദിനേശന്, ജില്ലാ പ്രസിഡന്റ് കെ.എന്‍. രഘു, ജില്ലാ സെക്രട്ടറി സുരേഷ് കുന്ദംകുളം, ജില്ലാ ട്രഷറര്‍ വിഷ്ണു പാവര്‍ട്ടി, നഗരസഭ കൗണ്‍സിലര്‍ സരിത സുഭാഷ്, മുരളീധരന് തുറവന്‍കാട് തുടങ്ങിയവര്‍ സംസാരിച്ചു. 1976 ലെ കരകൗശല വിഭാഗം ദേശീയ അവാര്‍ഡ് ജോതാവ് പി.എസ്. കോരുണ്ണിക്കുള്ള വെങ്കലശ്രീ പുരസ്കാരം അദ്ദേഹത്തിന്റെ മകന് പി.കെ. വിജയന് ഏറ്റുവാങ്ങി.