കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി കാട്ടൂര്‍ കെഎസ്ഇബി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
കാട്ടൂര്‍: വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും മൂലം നട്ടംതിരിയുന്ന സാധാരണക്കാരന്റെ മേല്‍ ഇരിട്ടി പ്രഹരം ഏല്‍പ്പിച്ചുകൊണ്ട് നടപ്പിലാക്കിയ വൈദ്യുതി ചാര്‍ജ് വിലവര്‍ധനവിനെതിരെ കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. താണിശേരി സെന്ററില്‍ നിന്നും കത്തിച്ച ചൂട്ടുമായി നടത്തിയ മാര്‍ച്ച് കാട്ടൂര്‍ കെഎസ്ഇബി ഓഫീസിനു മുന്പില് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ കെപിസിസി സെക്രട്ടറി സുനില്‍ അന്തിക്കാട് ഉദ്ഘാടനം നിര്‍വഹിച്ചു.
കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷാറ്റൊ കുരിയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാറളം മണ്ഡലം പ്രസിഡന്റ് ബാസ്റ്റ്യന്‍ ഫ്രാന്‍സിസ് സ്വാഗതവും ബ്ലോക്ക് ജനറല്‍ സെക്രട്ടറി ശശി കല്ലട നന്ദിയും പറഞ്ഞു. ഡിസിസി ജനറല്‍ സെക്രട്ടറി കെ.കെ. ശോഭനന്, മഹിള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അബുജ രാജന്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷെറിന് തേര്‍മഠം, വി.ഡി. സൈമണ്‍, വേണു കുട്ടശാംവീട്ടില്‍, മണ്ഡലം പ്രസിഡന്റ് മാരായ എ.പി. വില്‍സണ്‍, സിദ്ധാര്ത്ഥന് എ.ഐ., എന്‍. ശ്രീകുമാര്‍, ശശികുമാര്‍ എടപ്പുഴ എന്നിവര്‍ സംസാരിച്ചു.