വൈദ്യുതി ചാര്‍ജ് വര്‍ധന; പുല്ലൂരില്‍ വ്യാപാരികളുടെ പന്തം കൊളുത്തി പ്രതിഷേധം
പുല്ലൂര്‍: സര്‍ക്കാരിന്റെ വൈദ്യതി ചാര്‍ജ് വര്‍ധനവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂര്‍ തൊമ്മന അവിട്ടത്തൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പുല്ലൂരില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. പ്രസിഡന്റ് ബൈജു മുക്കുളം ഭാരവാഹികളായ ബെന്നി അമ്പഴക്കാടന്‍, മനോഹരന് കണ്ണാപ്പി, ട്രിലിവര് ജോണ്‍, ഷിബു കാച്ചപ്പിള്ളി എന്നിവര്‍ നേതൃത്വം നല്കി.