പഞ്ചാബിലെ പട്യാലയില് നടന്ന 68-ാമത് സ്കൂള് നാഷണല് ഗെയിംസ് ബാസ്ക്കറ്റ്ബോള് ചാമ്പ്യന്ഷിപ്പില് വെങ്കല മെഡല് കരസ്ഥമാക്കി ജോനാഥന് ജി. കരയാംപറമ്പില്
പഞ്ചാബിലെ പട്യാലയില് നടന്ന 68-ാമത് സ്കൂള് നാഷണല് ഗെയിംസ് ബാസ്ക്കറ്റ്ബോള് ചാമ്പ്യന്ഷിപ്പില് കേരളത്തിന് വേണ്ടി വെങ്കല മെഡല് കരസ്ഥമാക്കിയ സ്റ്റേറ്റ് സ്കൂള് അണ്ടര് 19 ബാസ്ക്കറ്റ്ബോള് ടീം (ആണ്കുട്ടികള്) അംഗമായ ഇരിങ്ങാലക്കുട സ്വദേശി ജോനാഥന് ജി. കരയാംപറമ്പില്. ആലപ്പുഴ പുളിങ്കുന്ന് സെന്റ് ജോസഫ് ഹയര് സെക്കന്ഡറി സ്കൂളില് പ്ലസ് ടു വിദ്യാര്ഥിയായ ജോനാഥന് ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേത്രത്തിന് മുന്വശം താമസിക്കുന്ന കെ.ജെ. ജോര്ജ്ജിന്റെയും പുല്ലൂര് സഹകരണ ബാങ്ക് നീതി മെഡിക്കല് സ്റ്റോര് ജീവനക്കാരി ലിന്റി ജോര്ജ്ജിന്റെയും മകനാണ്.