ക്രൈസ്റ്റ് ക്യാമ്പസില്‍ ഹെര്‍ സിനിമാ വിശേഷങ്ങളുമായി അര്‍ച്ചന
ഇരിങ്ങാലക്കുട: ജീവിതത്തില്‍ വിജയിച്ചവരുടെ പോരാട്ടങ്ങള്‍ ആഘോഷിക്കാന്‍ ഒരുപാട് ആളുകള്‍ ഉണ്ടാവും, തോറ്റ് പോയവരുടെ കൂടെ ആരും ഉണ്ടായെന്ന് വരില്ലെന്ന് നവാഗത തിരകഥാകൃത്തായ ഡോ. അര്‍ച്ചന വാസുദേവ്. ഒടിടിയില്‍ വിജയകരമായി ഓടി കൊണ്ടിരിക്കുന്ന തന്റെ സിനിമയായ ഹെര്‍ ന്റെ വിശേഷങ്ങള്‍
ക്രൈസ്റ്റ് കോളജിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റ് അസോസിയേഷന് സംഘടിപ്പിച്ച ചടങ്ങില്‍ കുട്ടികളോട് പങ്കുവെക്കുകയായിരുന്നു അവര്‍.
സ്വന്തം ഇഷ്ടങ്ങള്‍ ഉറക്കെ സംസാരിക്കുന്ന വ്യത്യസ്ത പശ്ചാത്തലമുള്ള അഞ്ച് സ്ത്രീകളുടെ ജീവിതം പറയുന്ന സിനിമയാണ് ഹെര്‍. തന്റെ സിനിമയാത്രാനുഭവങ്ങള് കുട്ടികളുമായി പങ്കുവെച്ച അര്‍ച്ചനാ, സിനിമ മാധ്യമ മേഖലകളില്‍ കുട്ടികള്‍ക്ക് ലഭിക്കാവുന്ന ജോലി സാധ്യതകളെ പറ്റിയും സംസാരിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് വിഭാഗം തലവനും ഇന്റര്‍നാഷണല്‍ ഡീനുമായ ഡോ. കെ.ജെ. വര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍ അസോ പ്രഫ. മേരി പത്രോസ്, യൂണിയന് വൈസ് ചെയര്‍പേഴ്സണ്‍ അനശ്വര എന്നിവര്‍ സംസാരിച്ചു.