നാല് വയസില്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം പിടിച്ച് ഇഷാന് അബിത്ത് അക്ബര്‍
ഇരിങ്ങാലക്കുട: നാല് വയസില്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം പിടിച്ച് ഇഷാന് അബിത്ത് അക്ബര്‍. വെറും 38 സെക്കന്റ് കൊണ്ട് ശരീരത്തിലെ എല്ലാ അസ്ഥികളെ തിരിച്ചറിഞ്ഞ് പേര് പറഞ്ഞു പുതു ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അച്ചീവ്മെന്റ് കരസ്ഥമാക്കിയിരിക്കുകയാണ് ഇഷാന്. ഇരിങ്ങാലക്കുട കിഴുത്താണി തളിയപാടത്ത് വീട്ടില്‍ ഡോ. അബിത്ത് അക്ബര്‍, ഡോ. ഹുസ്ന അബിത്ത് എന്നിവരുടെ മകനാണ്. കാട്ടൂര്‍ അല്‍ബാബ് സെന്‍ട്രല്‍ സ്കൂളില്‍ എല്‍കെജി വിദ്യാര്‍ഥിയാണ് ഇഷാന്. മനുഷ്യ ശരീരത്തിലെ എല്ലാ അസ്ഥികളും തൊട്ട് കാണിച്ച് പേര് വ്യക്തതയോടെ ഏറ്റവും വേഗതയില്‍ പറഞ്ഞെന്ന റെക്കോര്‍ഡ് ആണ് ഇഷാന് കരസ്ഥമാക്കിയിരിക്കുന്നത്.