ഉദയ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ആയി സിസ്റ്റര്‍ ധന്യ സിഎംസി തിരഞ്ഞെടുക്കപ്പെട്ടു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സിഎംസി ഉദയ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ആയി സിസ്റ്റര്‍ ധന്യ സിഎംസി തിരഞ്ഞെടുക്കപ്പെട്ടു. മേലഡൂര് ഇടവക തെക്കേക്കര കുടുബാംഗമാണ്. സിസ്റ്റര്‍ ലിസ്സി പോള്‍ (അസി. പ്രൊവിന്‍ഷ്യല്‍), സിസ്റ്റര്‍ മരിയറ്റ്, സിസ്റ്റര്‍ സൂസി, സിസ്റ്റര്‍ ഡിവീന (കൗണ്‍സിലര്‍മാര്‍), സിസ്റ്റര്‍ ജാന്‍സീന (ഇന്റേണല്‍ ഓഡിറ്റര്‍), സിസ്റ്റര്‍ അര്‍പ്പിത (പ്രൊവിന്‍ഷ്യല്‍ സെക്രട്ടറി) സിസ്റ്റര്‍ ജോസി (ഫിനാന്‍സ് സെക്രട്ടറി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.