കാട്ടൂര് മേഖല മത്സ്യത്തൊഴിലാളി സംഗമവും ബോധവത്കരണ ക്ലാസും ക്ഷേമനിധി വിഹിതം സ്വീകരിക്കലും
കാട്ടൂര്: മേഖല മത്സ്യത്തൊഴിലാളി സംഗമവും ബോധവത്കരണ ക്ലാസും ക്ഷേമനിധി വിഹിതം സ്വീകരിക്കലും നടന്നു. മത്സ്യഫെഡ് ഡയറക്ടര് ഷീല രാജ്കമല് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റര് എ.എസ്. ഹൈദ്രോസ് അധ്യക്ഷനായി. പഞ്ചായത്തംഗം അംബികാ രാജന് മുഖ്യാതിഥിയായി. എം.എം. ജിബിന, സിന്ധു ബാഹുലേയന്, വി.വി. സുജിത്ത്, സുജ, അനില് മംഗലത്ത്, കെ.സി. സതീശന്, കെ.എസ്. അബ്ദുള്ളക്കുട്ടി, വി.ആര്. ഷാജു, സി.വി. രാജു, ഫാസില് ഫാറൂഖ്, ഇ.എല്. ജോണ്സന് തുടങ്ങിയവര് പ്രസംഗിച്ചു.