വൈദ്യുതി നിരക്ക് വര്‍ധന യൂത്ത് കോണ്‍ഗ്രസിന്റെ ചൂട്ട് കത്തിച്ചുള്ള പ്രതിഷേധം അരങ്ങേറി
ഇരിങ്ങാലക്കുട: യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈദ്യുതി നിരക്ക് വര്‍ധനവില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയില്‍ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന്റെ അധ്യക്ഷതയില്‍ നടന്ന പ്രധിഷേധ സമരം ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അസറുദ്ധീന് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ഭാരവാഹികളായ അജയ് യു. മേനോന്, വിനു ആന്റണി, എബിന് ജോണ്‍, മണ്ഡലം പ്രസിഡന്റുമാരായ ജോമോന് മണാത്ത്, ശരത്ത് ദാസ്, സഞ്ജയ് ബാബു, ജസ്റ്റിന് ജോണ്‍ മുന്‍ മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.