ഭരണഘടന ഉറപ്പു നല്കുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: മാര്‍. പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: ന്യൂനപക്ഷ സംരക്ഷണം ഉറപ്പുവരുത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുവരണമെന്നും അതിനുവേണ്ടി പ്രത്യേകപദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്നും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ആവശ്യപ്പെട്ടു. രൂപതയില്നടന്ന ദേശീയ ന്യൂനപക്ഷദിനാഘോഷചടങ്ങില് അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്. ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച ജെബി കോശി കമ്മീഷന് റിപ്പോര്ട്ടിന്മേല് ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ബിഷപ് ആവസ്യപ്പെട്ടു.
മന്ത്രി ആര്. ബിന്ദു സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു. വര്‍ഗീയശക്തികള്‍ അരങ്ങുവാഴുന്ന ഈ കാലഘട്ടത്തില്‍ ക്രൈസ്തവ ന്യൂനപക്ഷ സംരക്ഷണം ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. ഇരിങ്ങാലക്കുട രൂപതാകേന്ദ്രത്തില്നടത്തിയ ആഘോഷങ്ങളില്‍ സഭയും സമുദായവും എന്ന വിഷയത്തെ ആസ്പദമാക്കി താമരശരി രൂപതാ എകെസിസി ഡയറക്ടര്‍ ഫാ. മാത്യു തൂമുള്ളില്‍ സെമിനാര്നയിച്ചു.
ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, രൂപത വികാരിജനറാള്‍ മോണ്‍. വില്സന് ഈരത്തറ, രൂപതാ ന്യൂനപക്ഷ ഡയറക്ടര്‍ബോര്‍ഡ് അംഗം ഫാ. ജോയ് പാലിയേക്കര, രൂപത ന്യൂനപക്ഷ സമിതി ഡയറക്ടര്‍ ഫാ. നൗജിന് വിതയത്തില്‍, പ്രസിഡന്റ് അഡ്വ. ഇ.ടി. തോമസ്, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡേവിസ് ഊക്കന്‍, ന്യൂനപക്ഷസമിതി സെക്രട്ടറി സിജു ബേബി, ഡയറക്ടര്‍ ബോര്‍ഡ് അംഗം ടെല്‍സന്‍ കോട്ടോളി എന്നിവര്‍ സംസാരിച്ചു.
ഇടവകകളില്‍നിന്നുള്ള സന്യസ്ത പ്രതിനിധികള്‍, കുടുംബസമ്മേളന കേന്ദ്രസമിതി അംഗങ്ങള്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, ഓള് കേരള കത്തോലിക്കാ കോണ്‍ഗ്രസ് അംഗങ്ങള്‍, ഇടവക ന്യൂനപക്ഷസമിതി അംഗങ്ങള്‍, യുവജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ന്യൂനപക്ഷസമിതിയുടെ നേതൃത്വത്തില്‍ ക്രിസ്ത്യന്‍ കുട്ടികള്‍ക്കായി സൗജന്യ പിഎസ്സി കോച്ചിംഗിന്റെ രണ്ടാംഘട്ടം അവെക്കെനിംഗ് 2കെ25 ഉദ്ഘാടനംചെയ്തു.