സിഎസ്എ ക്രിസ്മസ് ആഘോഷം സാന്ത്വന സദനില്‍
ഇരിങ്ങാലക്കുട: 35 വര്‍ഷം മുമ്പ് സെന്റ് ജോസഫ്സ് കോളജില്‍ വേദപാഠം പഠിച്ച വിദ്യാര്‍ഥി കൂട്ടായമയായ സിഎസ്എ കാത്തലിക് സര്‍വീസ് അസോസിയേഷന്റെ ക്രിസ്മസ് ആഘോഷം സാന്ത്വന സദനില്‍ കത്തിഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. സിഎസ്എ പ്രസിഡന്റ് ബോണി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ആനിമേറ്റര്‍ സിസ്റ്റര്‍ ട്രീസ പോള്‍, സിസ്റ്റര്‍ സോണിയ, ടെല്‍സണ്‍ കോട്ടോളി, ഷാജു പാറേക്കാടന്‍, രഞ്ചി അക്കരക്കാരന്‍, എബിന് മാത്യു, ലിന്‍സ ജോര്‍ജ്, റോസ്മേരി ജോണ്സണ്, കെ.ആര്. ഷാജന്, സ്റ്റെല്ല ജോസ്, നോബിള്‍ തളിയത്ത് എന്നിവര്‍ പ്രസംഗിച്ചു.