കാട്ടൂര് സര്വ്വീസ് സഹകരണ ബാങ്കില് ക്രിസ്തുമസ് കേക്ക് മേള ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ക്രിസ്തുമസിനോടനുബന്ധിച്ച് കാട്ടൂര് ബാങ്കിന് കീഴില് ബാങ്ക് ടവര് ആന്ഡ് ട്രേഡ് സെന്ററില് ആരംഭിച്ച കേക്ക് മേളയുടെ ഉദ്ഘാടനം സബ് ഇന്സ്പെക്ടര് ഓഫ് പോലീസ് കാട്ടൂര് വി.ജെ. തോമസ് നിര്വഹിച്ചു. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രമീള അശോകന്, ഭകണ സമിതി അംഗങ്ങളായ സ്മിത മനോജ്, രാജന് കുരുമ്പേപറമ്പില്, പി.പി. ആന്റണി, മുഹമ്മദ് ഇക്ബാല്, ഇ.എല്. ജോസ്, എം.ജെ. റാഫി, ബാങ്ക് സെക്രട്ടറി ടി.വി. വിജയകുമാര്, സഹകാരികള്, ജീവനക്കാര് എന്നിവര് പങ്കെടുത്തു.