ക്രൈസ്റ്റ് കോളജില്‍ ഓഹരി വിപണിയും മ്യൂച്ചല്‍ഫണ്ടും എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ചിട്ടയായ ഓഹരി വിപണിയിലൂടെയും മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങളിലൂടെയും ദീര്‍ഘകാല അടിസ്ഥാനത്തില്‍ വലിയ സമ്പത്ത് സൃഷ്ടിക്കുവാന്‍ സാധിക്കുമെന്ന് ജിയോജിത് ഫൈനാന്‍ഷ്യല്‍ സര്‍വീസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസറായ ഡോ. വി.കെ. വിജയകുമാര്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ സ്വാശ്രയ സാമ്പത്തികശാസ്ത്ര വിഭാഗവും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസും സംയുക്തമായി നടത്തിയ ശില്‍പ്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ച ശില്‍പ്പശാലയില്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസ് റീജണല്‍ മാനേജര്‍ കെ. പ്രശാന്തന്, സ്വാശ്രയ വിഭാഗം കോ ഓര്‍ഡിനേറ്റര്‍ ഡോ. വിവേകാനന്ദന്, സാമ്പത്തികശാസ്ത്ര സ്വാശ്രയ വിഭാഗം തലവന്‍ പ്രഫ. ബോസ് റാഫേല്‍, ഡോ. ജോര്‍ജ് അലക്സ്, സി.എ. നിവേദ്യ, ഡോ. അനീസ് റഹ്മാന് എന്നിവര്‍ സംസാരിച്ചു.