വയോധികയ്ക്ക് മകന്റെ ഉപദ്രവത്തില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കാന്‍ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍ദ്ദേശം നല്കി
ഇരിങ്ങാലക്കുട: മകന്റെ ഉപദ്രവത്തില്‍നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കരുതലും കൈത്താങ്ങും അദാലത്തില്വന്ന 76 കാരിക്ക് ആശ്വാസം. പാറളം ഗ്രാമപ്പഞ്ചായത്തിലെ റോസിയായിരുന്നു പരാതിക്കാരി. പരാതി അനുഭാവപൂര്‍വംകേട്ട മന്ത്രി ആര്. ബിന്ദു പരാതിയില്‍ ഉടനടി പരിഹാരമുണ്ടാക്കി വയോധികയ്ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ തൃശൂര്‍ ആര്‍ഡിഒയ്ക്ക് നിര്‍ദേശംനല്‍കി.