ജെസിഐ ഇരിങ്ങാലക്കുട ഇരുപതാം വര്‍ഷ ആഘോഷവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ന്യൂ ഇയര്‍ കാര്‍ണിവലും
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ (ജെസിഐ) ഇരിങ്ങാലക്കുട ഇരുപതാം വര്‍ഷ ആഘോഷവും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ന്യൂ ഇയര്‍ കാര്‍ണിവലും 31 ന് ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാനിയില്‍ നടക്കും. വൈകിട്ട് അഞ്ച് മണിക്ക് കൊടിയേറ്റം തുടര്‍ന്ന് 5.30 മുതല്‍ ഇരിങ്ങാലക്കുടയിലെ പ്രശസ്തമായ കോളജുകളുടെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ഡാന്‍സ് മത്സരം തുടര്‍ന്ന് 7.30 ന് പൊതുസമ്മേളനം. ജെസിഐ പ്രസിഡന്റ് ഡിബിന്‍ അമ്പുക്കന് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ റാഫേല്‍ പ്രൊജക്ടസ് പ്രൊപ്രൈറ്റര്‍ റാഫേല്‍ പൊഴിലി പറമ്പില്‍ പ്രോഗ്രാം ഡയാക്ടര്‍ വിബിന് പാറേമക്കാട്ടില്‍ സെക്രട്ടറി ഷിജു കണ്ടംകുളത്തി, ട്രഷറര്‍ സോണി സേവ്യര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് മെഗാ ഷോ. ഡി.ജെ., ഫാഷന്‍ ഷോ, ഫ്യൂഷന്‍ തുടങ്ങിയ ദൃശ്യ വിരുന്നും വര്‍ണ്ണ മഴയും ഉണ്ടായിരിക്കും.
20 വര്‍ഷത്തോടനുബന്ധിച്ച് നിര്‍മ്മിച്ച സാധു കുടുംബത്തിന് നിര്‍മ്മിച്ച് നല്കുന്ന വീടിന്റെ താക്കോല്‍ ദാനം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കും. സാന്ത്വനത്തിലെ കുട്ടികളുടെ ആലയത്തില്‍ അന്നദാനത്തോടു കൂടിയാണ് 2025 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ (ആര്‍സിസി) ലേക്ക് 20 വീല്‍ ചെയറുകള്‍ വിതരണം ചെയ്യുന്നു. ഇരിങ്ങാലക്കുടയുടെ വിവിധഭാഗങ്ങളില്‍ ദിശാ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കും. ജെസിഐ ഇരിങ്ങാലക്കുടയും ടെലസ് വിവേകാനന്ദ ഐഎഎസ് അക്കാദമിയും ചേര്‍ന്ന് സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന് കോഴ്സുകള്‍ക്ക് ഇരിങ്ങാലക്കുടയിലേയും പരിസരപ്രദേശങ്ങളിലേയും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതി. അവയവദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
വനിതാദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട വനിതാപോലീസ് സ്റ്റേഷനില്‍ കുട്ടികളുടെ പാര്‍ക്ക് നവീകരിക്കും. പാവപ്പെട്ട 20 കുടുംബങ്ങളെ തെരഞ്ഞെടുത്ത് അവര്‍ക്കാവശ്യമുള്ള മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യും. അഖില കേരള ട്വന്റിട്വന്റി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. ഠാണാവില്‍ പ്രവര്‍ത്തിക്കുന്ന ജെസിഐ ഡ്രസ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കും. പത്ര സമ്മേളനത്തില്‍ ജെസിഐ ഭാരവാഹികളായ പ്രസിഡന്റ് ഡിബിന്‍ അമ്പൂക്കന്, പ്രോഗ്രം ഡയറക്ടര്‍ വിബിന് പാറേമക്കാട്ടില്‍, സെക്രട്ടറി ഷിജു കണ്ടംകുളത്തി, ട്രഷറര്‍ സോണി സേവ്യര്‍, മുന്‍ പ്രസിഡന്റുമാരായ ലിയോ പോള്‍, ടെല്‍സണ്‍ കോട്ടോളി, അഡ്വ. ഹോബി ജോളി എന്നിവര്‍ പങ്കെടുത്തു.